നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    Gold Price Today| സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    ഈ മാസം ഇതുവരെ പവന് 1440 രൂപയാണ് വർധിച്ചത്.

    gold price today

    gold price today

    • Share this:
      കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,480 രൂപയും ഗ്രാമിന് 4560 രൂപയുമായി വില തുടരുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഈ മാസം ഇതുവരെ പവന് 1440 രൂപയാണ് വർധിച്ചത്. ബുധനാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

      ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.20 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 569.60 രൂപ.

      ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം)

      ബെംഗളൂരു- 36,480 രൂപ
      ചെന്നൈ- 36,680 രൂപ
      ഡൽഹി- 37,544 രൂപ
      ഹൈദരാബാദ്- 35,480 രൂപ
      കൊല്‍ക്കത്ത- 37,480 രൂപ
      മംഗലാപുരം- 35,480 രൂപ
      മുംബൈ- 36,800 രൂപ
      മൈസൂരു- 36,480 രൂപ

      അതേസമയം, ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,358 രൂപ വില രേഖപ്പെടുത്തുന്നു. 0.4 ശതമാനമാണ് ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 71,748 രൂപയിലുമെത്തി- ഇടിവ് 0.8 ശതമാനം. എംസിഎക്സ് വിലയിലും 1500 രൂപയോളം വിലവര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വിൽപനയ്ക്ക് വരുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയും കോവിഡ് കേസുകളുടെ വ്യാപനവും ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. ക്രിപ്‌റ്റോ വിപണിയിലെ വലിയ ചാഞ്ചാട്ടവും പുതിയ സാഹചര്യത്തില്‍ മഞ്ഞലോഹത്തിന് ഗുണം ചെയ്യുകയാണ്.

      Also Read- Petrol Diesel Price| ഇന്ധന വില കൂടി; കേരളത്തിൽ ഡീസൽ വില 90 കടന്നു

      രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 1,872.21 ഡോളര്‍ നിരക്കിലാണ് സ്വര്‍ണ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. 0.2 ശതമാനം ഇടിവ്. എന്നാല്‍ ഈ ആഴ്ചയിലെ പൂര്‍ണ ചിത്രം വിലയിരുത്തുമ്പോൾ 1.5 ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്. വെള്ളി 0.1 ശതമാനം തകര്‍ച്ചയോടെ 27.72 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.4 ശതമാനം കൂടി 1200.57 ഡോളറും രേഖപ്പെടുത്തുന്നു.

      Key Words: gold price kerala, gold price today, Gold prices, gold price, gold price on may 21, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
      Published by:Rajesh V
      First published:
      )}