നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  Gold price | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

  സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് 480 രൂപ കുറഞ്ഞ് 35,360 രൂപയായിരുന്നു. ഇതേ നിരക്ക് തന്നെയാണ് ഇന്നും. രണ്ട് ദിവസങ്ങൾക്കു മുൻപ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35,840 രൂപ രേഖപ്പെടുത്തിയിരുന്നു.

   വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

   ഈ മാസത്തെ ദിവസങ്ങളിലെ സ്വർണ്ണവില (പവന്)

   ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

   ഒക്ടോബർ 2- 34800

   ഒക്ടോബർ 3- 34800

   ഒക്ടോബർ 4- 34800

   ഒക്ടോബർ 5- 35000

   ഒക്ടോബർ 6- 34880

   ഒക്ടോബർ 7- 35040

   ഒക്ടോബർ 8- 35120

   ഒക്ടോബർ 9- 35120

   ഒക്ടോബർ 10- 35120

   ഒക്ടോബർ 11- 35120

   ഒക്ടോബർ 12- 35320

   ഒക്ടോബർ 13- 35320

   ഒക്ടോബർ 14- 35760

   ഒക്ടോബർ 15- 35,840

   ഒക്ടോബർ 16- 35360

   ഒക്ടോബർ 17- 35,360   Also read: ഇന്നും വില ഉയർന്നു; രാജ്യത്ത് പെട്രോൾ ലിറ്ററിന് 110 രൂപ കടന്നു

   തുടർച്ചയായ നാലാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ (Petrol, Diesel prices) വില ഉയർന്നു. ഡൽഹിയിൽ (Fuel price in Delhi) പെട്രോൾ, ഡീസൽ വില 0.35 പൈസ കൂടി ലിറ്ററിന് യഥാക്രമം ₹ 105.84 രൂപയായും 94.57 രൂപയായും ഉയർത്തി. തുടർച്ചയായ നാലാം ദിവസവും ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 0.35 പൈസ വർദ്ധിച്ചിരിക്കുകയാണ്.

   മുംബൈയിൽ പെട്രോൾ വില 0.34 പൈസ വർദ്ധിച്ച് ലിറ്ററിന് 111.77 രൂപയായി, ഡീസൽ വില 0.37 വർദ്ധിച്ച് 102.52 രൂപയിലെത്തി.

   പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 106.43 രൂപയും ലിറ്ററിന് 97.68 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും എന്ന നിലയിലെത്തി.

   ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയ്ക്കും ഡീസൽ 100.37 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 110.09 രൂപയും ഡീസൽ ഒരു ലിറ്ററിന് 103.08 രൂപയുമാണ്.

   സെപ്റ്റംബർ അവസാന വാരത്തിൽ, നിരക്ക് പുനർനിർണയത്തിലെ മൂന്നാഴ്ച നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം, ഇത് പെട്രോൾ വിലയിലെ 16-ാമത്തെ വർധനയും ഡീസൽ വിലയിലെ 19-ാമത്തെ വർദ്ധനയുമാണ്.
   Published by:user_57
   First published:
   )}