• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| പവന് നാൽപതിനായിരത്തിൽ താഴെ; സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| പവന് നാൽപതിനായിരത്തിൽ താഴെ; സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഒന്നര വർഷത്തിന് ശേഷമാണ് ഈ മാസം 9ന് സംസ്ഥാനത്ത് സ്വർണവില 40,000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് 42, 000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോർഡ്.

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in Kerala) ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,820 രൂപയും പവന് 38,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച രാവിലെ വില വർധിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെ ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വർധിച്ച് ഗ്രാമിന് 5,070 രൂപയിലും പവന് 40,560 രൂപയിലും എത്തി. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,980 രൂപയിലും പവന് 39,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി പവന് 2000 രൂപ കുറഞ്ഞു.

    മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ റഷ്യ യുക്രെയ്ൻ സംഘർഷം അയയുന്നത് ഓഹരി വിപണിയിൽ ഉയർത്തിയ ആവേശം രാജ്യാന്തര സ്വർണവിലയെ 2000 ഡോളറിന് താഴെയെത്തിച്ചു. 1980 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1930 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത ശക്തമായ പിന്തുണ. ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം രേഖപ്പെടുത്തിയതാണ് സ്വര്‍ണവില ഇടിയാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

    Also Read- Fuel price | ഇന്ധനവിലക്കയറ്റം ഉണ്ടാവുമോ അതോ എക്സൈസ് തീരുവ കുറയുമോ?

    യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് രാജ്യാന്തരവിപണിയിലുണ്ടായ വില വർദ്ധനയാണ് സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടക്കാൻ കാരണം. ഒന്നര വർഷത്തിന് ശേഷമാണ് ഈ മാസം 9ന് സംസ്ഥാനത്ത് സ്വർണവില 40,000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് 42, 000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോർഡ്.

    മാർച്ച് മാസത്തെ സ്വർണവില പവന്:

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560

    സ്വര്‍ണവിലയും ചാഞ്ചാടുന്ന ഈ സമയത്ത് ഏറ്റവും താഴ്ന്നതോ ഉയര്‍ന്നതോ ആയ വില ഏതെന്നു നിശ്ചയിക്കാന്‍ കഴിയില്ല. സ്വർണം വിൽക്കാനായി ആഗ്രഹിക്കുന്നവർ അതിനായി കാത്തിരിക്കുന്നത് പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യാം. അത്യാവശ്യത്തിനായി സ്വര്‍ണം വില്‍ക്കുമ്പോൾ പരമാവധി വിലയ്ക്കായി കാത്തിരിക്കുന്നത് ചിലപ്പോൾ അബദ്ധമാകും. വില വീണ്ടും കുറഞ്ഞാല്‍ ആവശ്യത്തിനുള്ള തുക കിട്ടില്ല. അതിനാല്‍ ആവശ്യത്തിനു പണം കിട്ടുമെങ്കിൽ വിറ്റുമാറുക. നിലവിൽ നിങ്ങളെ സംബന്ധിച്ച് അതു ലാഭമായിരിക്കും. കാരണം സ്വർണവില സർവകാല റെക്കോർഡിനടുത്താണ്.
    Published by:Rajesh V
    First published: