HOME » NEWS » Money » NO CHANGE IN GOLD PRICES ON JUNE 23

Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ 21ന് പവന് 35,120 രൂപയായിരുന്നു സ്വർണവില.

News18 Malayalam | news18-malayalam
Updated: June 23, 2021, 10:24 AM IST
Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
gold price today
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഇന്നലെ സ്വർണ വില വർധിച്ചിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്നലെ കൂടിയത്. ഒരു ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ നിരക്ക് 21നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് പവന് 35,120 രൂപയായിരുന്നു.

Also Read- Petrol Diesel Price| ഇന്ന് ആശ്വാസദിനം; ഇന്ധനവിലയിൽ വർധനവില്ല

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1781 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.11 ശതമാനം വർധിച്ച് 47,065 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

Also Read- ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Also Read- 14 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയുമായി പോസ്റ്റ് ഓഫീസ് ബാങ്ക്; വിശദാംശങ്ങൾ അറിയാം

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് ശേഷം ഫെബ്രുവരിയിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണത തുടർന്നു. എന്നാൽ ജൂൺ മാസത്തിൽ വില താഴുന്നതാണ് കാണുന്നത്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ ₹ 44,550, മുംബൈ ₹ 46,110,  ന്യൂഡൽഹി ₹ 46,260, കൊൽക്കത്ത ₹ 46,280, ബാംഗ്ലൂർ ₹ 44,100, ഹൈദരാബാദ് ₹ 44,100,  പൂനെ ₹ 46,110, ബറോഡ ₹ 46,610, അഹമ്മദാബാദ് ₹ 46,610, ജയ്പുര്‍ ₹ 46,260, ലഖ്‌നൗ ₹ 46,260, കോയമ്പത്തൂര്‍ ₹ 44,550, മധുര ₹ 44,550, വിജയവാഡ ₹ 44,100, പാട്‌ന ₹ 46,110, നാഗ്പൂര്‍ ₹ 46,110, ചണ്ഡിഗഡ്  ₹ 46,260, സൂറത്ത് ₹ 46,610, ഭുവനേശ്വര്‍  ₹ 44,100, മാംഗ്ലൂര്‍  ₹ 44,100,  വിശാഖപട്ടണം ₹ 44,100,   നാസിക് ₹ 46,110, മൈസൂര്‍ ₹ 44,100.
Published by: Rajesh V
First published: June 23, 2021, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories