ഇന്റർഫേസ് /വാർത്ത /Money / Gold Price Today| തുടര്‍ച്ചായ മൂന്നാം ദിനത്തിലും മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

Gold Price Today| തുടര്‍ച്ചായ മൂന്നാം ദിനത്തിലും മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഈ മാസം അഞ്ചിനായിരുന്നു ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്

  • Share this:

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്. ഗ്രാമിന് 4720 രൂപയും. ഈ മാസം അഞ്ചിനായിരുന്നു ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് പവന് 38,480 രൂപയായിരുന്നു. 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ.

ഈ മാസത്തെ സ്വർണ്ണവില ചുവടെ:

തീയതി1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
1-ജൂലൈ-22(രാവിലെ)38280
1-ജൂലൈ-22(ഉച്ചതിരിഞ്ഞ്)38080
2-ജൂലൈ-22(രാവിലെ)38400
2-ജൂലൈ-22(ഉച്ചതിരിഞ്ഞ്)38200
3-ജൂലൈ-2238200
4-ജൂലൈ-2238400
5-ജൂലൈ-22രൂപ. 38,480 (മാസത്തിലെ ഏറ്റവും ഉയർന്നത്)
6-ജൂലൈ-2238080
7-ജൂലൈ-2237480
8-ജൂലൈ-2237480
9-ജൂലൈ-2237560
10-ജൂലൈ-2237560
11-ജൂലൈ-2237560
12-ജൂലൈ-2237440
13-ജൂലൈ-2237360
14-ജൂലൈ-2237520
15-ജൂലൈ-2237200
16-ജൂലൈ-22(രാവിലെ)37280
16-ജൂലൈ-22(ഉച്ചതിരിഞ്ഞ്)36960
17-ജൂലൈ-2236960
18-ജൂലൈ-2236960
19-ജൂലൈ-2237040
20-ജൂലൈ-2237120
21-ജൂലൈ-22രൂപ. 36,800 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
22-ജൂലൈ-2237120
23-ജൂലൈ-2237520
24-ജൂലൈ-2237520
25-ജൂലൈ-2237520
26-ജൂലൈ-2237240
27-ജൂലൈ-2237160
28-ജൂലൈ-22(രാവിലെ)37440
28-ജൂലൈ-22(ഉച്ചതിരിഞ്ഞ്)37680
29-ജൂലൈ-2237760
30-ജൂലൈ-22ഇന്നലെ »37760
31-ജൂലൈ-22ഇന്ന് »രൂപ. 37,760

സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

First published:

Tags: Gold rate in Kerala today, Gold rate today