നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  Fuel price | ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  ഇന്നത്തെ പെട്രോൾ, ഡീസൽ വില

  petrol diesel price

  petrol diesel price

  • Share this:
   ഡിസംബർ 10ന് രാജ്യമെമ്പാടും പെട്രോൾ, ഡീസൽ വിലകൾ (Petrol, Diesel prices) മാറ്റമില്ലാതെ തുടരുന്നു. നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 95.41 രൂപയും ഡീസലിന്റെ വില ലിറ്ററിന് 86.67 രൂപയുമാണ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 109.98 രൂപയിലും 94.14 രൂപയിലും തുടരുന്നു. കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം ₹104.67, ₹89.79, ₹101.40, 91.43 എന്നിങ്ങനെയാണ് വില.

   എന്നിരുന്നാലും, നോയിഡയിലും ഗുരുഗ്രാമിലും ചൊവ്വാഴ്ച പെട്രോൾ വിലയിൽ വർധനവുണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കുകൾ പ്രകാരം, നോയിഡയിൽ ഒരു ലിറ്റർ പെട്രോളിന് 95.51 രൂപയും ഗുഡ്ഗാവിൽ ലിറ്ററിന് 95.90 രൂപയുമാണ്. പ്രാദേശിക നികുതികളുടെ മാറ്റവും ഗതാഗത ചെലവും അനുസരിച്ച് വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

   പഞ്ചാബിനും ഛത്തീസ്ഗഡിനും ശേഷം വാറ്റ് വെട്ടിക്കുറയ്ക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. വാറ്റ് നിരക്കുകൾ വെട്ടിക്കുറച്ച മറ്റ് സംസ്ഥാനങ്ങൾ കൂടുതലും ബിജെപിയോ എൻഡിഎയോ ഭരിക്കുന്നവയാണ്.

   ചെന്നൈയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയാണ്. 95.13 രൂപയാണ് അഹമ്മദാബാദിലെ പെട്രോൾ വില.

   അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില, വാറ്റ്, ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എണ്ണ വിപണന കമ്പനികൾ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നു.   രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള പെട്രോൾ, ഡീസൽ വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 95.41 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ

   Summary: Petrol and diesel prices remained unchanged for over a month on Friday, 10 December except for Delhi where it became cheaper. The Delhi government had recently decided to reduce the Value-Added Tax (VAT) on petrol, bringing down the price of the fuel in the city by about Rs 8 per litre
   Published by:user_57
   First published: