HOME /NEWS /Money / Fuel Price | പെട്രോൾ-ഡീസൽ നിരക്കുകളിൽ മാറ്റമില്ല; ഇന്നത്തെ ഇന്ധനവില

Fuel Price | പെട്രോൾ-ഡീസൽ നിരക്കുകളിൽ മാറ്റമില്ല; ഇന്നത്തെ ഇന്ധനവില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്.

  • Share this:

    രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 21നാണ്‌ രാജ്യത്ത്‌ ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്.137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.

    കേന്ദ്രം വില കുറച്ചതിന് ശേഷവും, പല സംസ്ഥാനങ്ങളിലും ഇപ്പോഴും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഡൽഹി, ബെംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങൾ ഒഴികെ പ്രധാന നഗരങ്ങളിൽ ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിലും ഡീസൽ നിരക്ക് ലിറ്ററിന് 89.62 രൂപയിലുമാണ്. മുംബൈയിൽ പുതുക്കിയ പെട്രോൾ, ഡീസൽ വില യഥാക്രമം 106.35 രൂപയും ലിറ്ററിന് 94.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയിലും ഡീസൽ ലിറ്ററിന് 92.76 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ്.

    Also Read-Digital Lending | മൊബൈൽ വഴി കിട്ടുന്ന വായ്പ: ആർബിഐയുടെ പറയുന്ന പുതിയ മാനദണ്ഡങ്ങൾ എന്തെല്ലാം?

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( എച്ച്പിസിഎൽ ) എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര  വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റമുണ്ടാകും.

     പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് പരിശോധിക്കുക:

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 106.31 രൂപ

    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    First published:

    Tags: Fuel price, Petrol Diesel price today