ന്യൂഡൽഹി: രാജ്യത്ത് 51ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ (Petrol Diesel price) മാറ്റമില്ല. ദീപാവലിക്ക് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് ശേഷം ഏതാനും സംസ്ഥാനങ്ങൾ വാറ്റ് നികുതികൾ കുറച്ചതോടു കൂടി ഇന്ധനവില കുറഞ്ഞിരുന്നു. ഡൽഹിയിൽ (Delhi) ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. അതേസമയം ഡീസൽ നിരക്ക് 86.67 രൂപയും.
മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. വ്യത്യസ്ത മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. ഇവിടെ പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞു. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.
ദീപാവലി സമ്മാനമായാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതിന് പിന്നാലെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറയ്ക്കുകയും ചെയ്തതോടെ വിലയിൽ കാര്യമായ കുറവുണ്ടായി. എന്നാൽ കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് നികുതിയിൽ കുറവ് വരുത്താൻ തയാറായാട്ടില്ല.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മുതലാണ് പ്രാബല്യത്തിൽ വരിക.
രാജ്യത്ത് 85 രൂപയ്ക്ക് താഴെ പെട്രോൾ വിൽക്കുന്ന സ്ഥലം പോർട്ട് ബ്ലെയർ ആണ്. ഇവിടെ പെട്രോൾ വില 82.96 രൂപയും ഡീസൽ ലിറ്ററിന് 77.13 രൂപയുമാണ് നിരക്ക്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ താഴെ ഇങ്ങനെ
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today