LIVE Union Budget 2019: ആദായനികുതിയിളവ് ഇല്ല; പെട്രോളിനും ഡീസലിനും സ്വർണത്തിനും വില കൂടും
Live 2019 Union Budget Updates: ഇന്ത്യൻ പാസ്പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് ലഭ്യമാക്കും, വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കും- ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ
പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ െസെസ് ഏർപ്പെടുത്തി
13:7 (IST)
പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ ചെയ്യാം
13:6 (IST)
അക്കൌണ്ടിൽനിന്ന് ഒരു കോടി പിൻവലിച്ചാൽ രണ്ടു ശതമാനം ടിഡിഎസ് നൽകണം
13:4 (IST)
അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല
13:3 (IST)
രണ്ടു കോടി മുതൽ അഞ്ച് കോടി വരെ വരുമാനമുള്ളവർക്ക് മൂന്ന് ശതമാനം അധികനികുതി
13:2 (IST)
അഞ്ച് കോടിയിലധികം വരുമാനമുള്ളവർക്ക് 7 ശതമാനം അധിക നികുതി
ന്യൂഡൽഹി: ആദായനികുതി സ്ലാബിൽ മാറ്റമില്ല. ഉയർന്ന വരുമാനമുള്ളവർക്ക് നികുതി വർദ്ധിപ്പിച്ചുകൊണ്ട് രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. പെട്രോളിനും ഡീസലിനും സ്വർണത്തിനും വില കൂടും. പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഈടാക്കും. സ്വർണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ട് 2.5 ശതമാനം ഉയർത്തും. കോർപറേറ്റ് നികുതിക്കുള്ള കമ്പനികളുടെ വാർഷിക വരുമാനം 250 കോടിയിൽനിന്ന് 400 കോടിയായി ഉയർത്തി. വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് ലഭ്യമാക്കും. വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കും. കൂടാതെ റെയിൽവേയിൽ പിപിപി മോഡൽ നടപ്പാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 'ശക്തമായ രാജ്യത്തിന് ശക്തനായ പൗരൻ' എന്ന മുദ്രാവാക്യം നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.