കോവിഡ്: മാസ്ക്ക് ധരിക്കാത്തവർക്ക് ഇനിമുതല്‍ പെട്രോളും ഡീസലുമില്ല

തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: April 20, 2020, 2:16 PM IST
കോവിഡ്: മാസ്ക്ക് ധരിക്കാത്തവർക്ക് ഇനിമുതല്‍ പെട്രോളും ഡീസലുമില്ല
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുൻകരുതൽ നടപടികളുമായി രാജ്യത്തെ പമ്പ് ഉടമകളും. ഇനി മുതൽ മാസ്‌ക് ധരിക്കാതെവരുന്നവര്‍ക്ക് ഇനിമുതല്‍ പെട്രോളും ഡീസലും നൽകേണ്ടതില്ലെന്നാണ് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം.
BEST PERFORMING STORIES:കോവിഡ് മരുന്ന് ഗവേഷണം നടത്തുന്ന അമേരിക്കൻ കമ്പനിക്ക് വ്യക്തിഗത വിവരങ്ങൾ നല്‍കുന്നു: സ്പ്രിങ്ക്ളറിനെതിരെ ആരോപണം [NEWS]Lockdown 'ടെലിമെഡിസിൻ പദ്ധതിയിലും ഡേറ്റാ ചോർച്ച; ഓട്ടോറിക്ഷ ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും കമ്പനി ഡയറക്ടർമാർ': വി.ഡി സതീശൻ [NEWS]'വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി; വൈറൽ വീഡിയോയ്ക്കു പിന്നിൽ [NEWS]

നിരവധിപേരാണ് ഓരോദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. അവശ്യസേവന മേഖലയിലായതിനാല്‍ പ്രതിസന്ധി ഘട്ടത്തിലും പമ്പുകൾ അടച്ചിടാനാകില്ല. ഇതു പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.


First published: April 20, 2020, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading