നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • NEFT വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ

  NEFT വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ

  മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല.

  RBI

  RBI

  • Share this:
   മുംബൈ: ഓൺലൈൻ വഴി പണമയക്കുന്നതിനുള്ള സങ്കേതമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്‍ഫർ (എൻഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണ് പിറ്റേന്ന് തടസ്സം നേരിടുകയെന്ന് ആർബിഐ അറിയിച്ചു.

   Also Read- Petrol Diesel Price| ആശ്വാസം; ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

   മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ‌ടി‌ജി‌എസ്) സൗകര്യം പതിവുപോലെ തുടരും. ആർ‌ടി‌ജി‌എസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.

   Also Read- Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

   നിലവിൽ ഏഴുദിവസവും 24 മണിക്കൂറും എൻഇഎഫ്ടി വഴി ഓൺലൈനായി പണമിടപാട് നടത്താൻ സൗകര്യമുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ബാച്ചുകളായാണ് പണം അക്കൗണ്ടുകളിൽ വരവുവെയ്ക്കുക. എൻഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനും കഴിയും.

   Also Read- അന്യസംസ്ഥാന ലോട്ടറി വില്‍പന വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

   ഏപ്രിലിൽ എൻഇഎഫ്ടി, ആർ‌ടി‌ജി‌എസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയായാണ് സാങ്കേതിക നവീകരണം. ''യുപിഐ ഇടപാടുകളുടെ വിജയത്തിന് ശേഷമുള്ള ഈ തീരുമാനം പുതിയ അവസരമാണ്. ഉപഭോക്തൃ ഇടപാടുകൾ വർധിപ്പിക്കാനും കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽനിന്നു കരകയറാനും കമ്പനികളെ സഹായിക്കും''- മണിടാപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അങ്കുർ മഹേശ്വരി പറഞ്ഞു.

   Also Read- കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

   English Summary: NEFT service will not be available for 14 hours on May 23, the Reserve Bank of India said in a statement on May 17. The service would be unavailable due to NEFT system upgrade. Because of this, NEFT service will not be available from 00.01 hrs to 14.00 hrs on Sunday (May 23rd, 2021). “A technical upgrade of NEFT, targeted to enhance the performance and resilience, is scheduled after the close of business of May 22, 2021. Accordingly, NEFT service will not be available from 00:01 hrs to 14:00 hrs on Sunday, May 23, 2021,” RBI said.
   Published by:Rajesh V
   First published:
   )}