ഒരാൾക്കും ജോലി നഷ്ടമാകില്ല, ഒരു ബാങ്കും പൂട്ടില്ല; ബാങ്ക് ലയനത്തിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് സാമ്പത്തിക വളർച്ച ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ

news18-malayalam
Updated: September 1, 2019, 9:05 PM IST
ഒരാൾക്കും ജോലി നഷ്ടമാകില്ല, ഒരു ബാങ്കും പൂട്ടില്ല; ബാങ്ക് ലയനത്തിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ
നിർമല സീതാരാമൻ
  • Share this:
ചെന്നൈ: പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ചതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്ക് ലയനത്തെതുടർന്ന് ഒരാൾക്കുപോലും ജോലി നഷ്ടമാകുകയോ, ഒരു ബാങ്ക് ശാഖ പോലും പൂട്ടുകയോ ചെയ്യില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ബാങ്ക് ലയന പദ്ധതിയെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.

അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് സാമ്പത്തിക വളർച്ച ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി കുറഞ്ഞനിരക്കിൽ വായ്പ ലഭ്യമാക്കാനാണ് 10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കാനുള്ള വലിയ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്നും ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുന്നുണ്ടെന്നും അത് ശക്തമായി തുടരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

അലഹബാദ് ബാങ്കുമായി ലയിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ ബാങ്ക് അടച്ചുപൂട്ടൽ നേരിടേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം തള്ളിക്കളഞ്ഞാണ് മന്ത്രി രംഗത്തെത്തിയത്. ലയനത്തോടെ ഇന്ത്യൻ ബാങ്കിന് കൂടുതൽ പ്രാമുഖ്യം ലഭിക്കുമെന്നും അവർ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളുടെ ലയനം: ബാങ്ക് ജീവനക്കാര്‍ നാളെ പ്രതിഷേധിക്കും

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ തുടരുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആരിൽനിന്നും നിർദേശങ്ങൾ സ്വീകരിക്കും. തന്നെ സമീപിക്കുന്ന എല്ലാവരെയും കേൾക്കാൻ തയ്യാറാണ്. വ്യവസായ പ്രമുഖരുടെ നിർദേശങ്ങളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയിൽ എന്തെങ്കിലും മാന്ദ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ബി‌എസ്-6 ഇന്ധന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളിലേക്ക് മാറേണ്ട ഘട്ടമാണ് ഓട്ടോമൊബൈൽ മേഖല. ഇത് കേന്ദ്രസർക്കാരിന്റെ തീരുമാനമല്ല, സ്‌കൂട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനമായാലും 2020 മാർച്ച് 31 ന് ശേഷം വാഹന കമ്പനികൾ ബിഎസ്-4 എഞ്ചിനിലുള്ളത് നിർമ്മിക്കരുതെന്ന ഉത്തരവ് സുപ്രീംകോടതിയുടേതാണ്. ചരക്ക് സേവന നികുതി നിരക്ക് കുറയ്ക്കാൻ ആഗ്രഹിക്കുന്ന വാഹന വ്യവസായത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കണമെന്ന് അവർ വ്യക്തമാക്കി.
First published: September 1, 2019, 9:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading