• HOME
 • »
 • NEWS
 • »
 • money
 • »
 • OTP | 15000 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഒടിപി വേണ്ട; ആർബിഐ നിയമം പ്രാബല്യത്തിൽ

OTP | 15000 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഒടിപി വേണ്ട; ആർബിഐ നിയമം പ്രാബല്യത്തിൽ

സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് മുതലായ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് പുതിയ നീക്കം സഹായകരമാകുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.

 • Last Updated :
 • Share this:
  ഒടിപി (OTP) ഇല്ലാതെ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് നടത്തുന്ന പണമിടപാട് പരിധിയിൽ ഇന്നു മുതൽ മാറ്റം. റിസർവ് ബാങ്ക് (The Reserve Bank of India) നിർദേശിച്ച നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് 15000 രൂപ വരെയുള്ളപണമിടമാടുകൾക്ക് ഒടിപി ആവശ്യമില്ല. നേരത്തെ ഈ പരിധി 5000 രൂപ ആയിരുന്നു. ജൂൺ 8 ന് നടന്ന മീറ്റിങ്ങിൽ വെച്ചാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോ​ഗികമായി അറിയിച്ചത്.

  സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് മുതലായ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് പുതിയ നീക്കം സഹായകരമാകുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിലെ സബ്‌സ്‌ക്രിപ്‌ഷനുകൾ, ഗ്യാസ് ബിൽ, വൈദ്യുതി ബിൽ പേയ്‌മെന്റുകൾ മുതലായ ആവർത്തിച്ചുള്ള പണമിടപാടുകൾ നടത്തുന്നവർക്കും പുതിയ നീക്കം സഹായകരമാകും.

  മുൻപ്, 5,000 രൂപയ്‌ക്ക് മുകളിലുള്ള ഏത് ആവർത്തന ഇടപാടുകൾക്കും (recurring transaction), ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുകൾ ഉപഭോക്താവിന് ഒടിപി അയച്ചിരുന്നു. ചെറിയ തുകകൾ കൈകാര്യം ചെയ്യുന്ന ചെറുകിട ബിസിനസ്സുകളെ ഇത് ബാധിച്ചില്ലെങ്കിലും, ഇൻഷുറൻസ് ദാതാക്കളും സാസ് കമ്പനികളും (SaaS companies) പോലുള്ള വലിയ തോതിലുള്ള ബിസിനസുകൾ ഇത്തരം ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടിയിരുന്നു.

  Also Read-UPI-ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കൽ; പേടിഎം, മൊബിക്വിക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നിന്നുള്ള വ്യത്യാസം എന്ത്?

  അതേസമയം, മറ്റ് സുപ്രധാന തീരുമാനങ്ങളും ജൂൺ എട്ടിനു നടന്ന ധനനയ അവലോകന യോ​ഗത്തിൽ ആർബിഐ സ്വീകരിച്ചിരുന്നു. റിപ്പോ നിരക്കില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ തീരുമാനിച്ചതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ജൂണില്‍ നിരക്ക് ഉയര്‍ത്തുമെന്ന് ആര്‍ബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‌റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും.

  റുപേ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്താൻ അനുമതി നൽകിയതായിരുന്നു മറ്റൊരു സുപ്രധാന നീക്കം. ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകൾ ലിങ്ക് ചെയ്തുകൊണ്ടാണ് നിലവിൽ യുപിഐ ഇടപാടുകൾ നടത്തുന്നത്.

  സഹകരണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവന വായ്പകളുടെ പരിധിയും റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ആയാണ് ഉയർത്തിയത്. ഭവന നിർമാണ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അവരുടെ വീട്ടു പടിക്കൽ ലഭ്യമാക്കാൻ അർബൻ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകാനും യോ​ഗത്തിൽ തീരുമാനമായിരുന്നു.
  Published by:Jayesh Krishnan
  First published: