നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പേപ്പർവേസ്റ്റിൽ നിന്ന് കുപ്പി; രാജ്യത്തെ ആദ്യ സംരംഭവുമായി സ്റ്റാർട്ട്അപ്പ് കമ്പനി

  പേപ്പർവേസ്റ്റിൽ നിന്ന് കുപ്പി; രാജ്യത്തെ ആദ്യ സംരംഭവുമായി സ്റ്റാർട്ട്അപ്പ് കമ്പനി

  പേപ്പർ മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കുപ്പികളിൽ നിത്യോപയോഗ വസ്തുക്കളായ ഷാംപൂ, ടൂത്ത് പേസ്റ്റ്, ഹൗസ് ക്ലീനർ എന്നിവയെല്ലാം സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

  News18

  News18

  • Share this:
   കണ്ടുപിടിത്തങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ലോകത്തെ ഏറെ സ്വാധീനിച്ച ഒരു കണ്ടുപിടിത്തമാണ് പ്ലാസ്റ്റിക്കിന്റേത്. ദൈനംദിന ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു വസ്തു വേറെയില്ലെന്ന് തന്നെ പറയാം. എന്നാൽ ഇന്ന് ഉപകാരത്തിനേക്കാളേറെ പരിസ്ഥിതിക്കും ജീവി വർഗത്തിനും ഉപദ്രവമായിക്കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്. അതുകൊണ്ടാണ് പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്‌ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ഇപ്പോഴിതാ ഒരു സ്റ്റാർട്ടപ്പ് കമ്പനി രാജ്യത്തെ ആദ്യ പേപ്പർ ബോട്ടിൽ നിർമ്മാണത്തിനൊരുങ്ങുകയാണ്.

   1907ൽ അമേരിക്കക്കാരനായ ലിയോ ഹെന്‍ഡ്രിക് ബേയ്‌ക്ക് ലാന്‍ഡ്, ബേക്കലൈറ്റ് കണ്ടുപിടിച്ചപ്പോൾ, അദ്ദേഹത്തിന്റെ 'പ്രകൃതിദത്ത തന്മാത്രകളില്ലാത്ത പോളിമർ' ലോകത്തിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം സ്വപ്നത്തിൽപ്പോലും കരുതിയിട്ടുണ്ടാവില്ല. ആദ്യത്തെ സമ്പൂർണ്ണ സിന്തറ്റിക് പ്ലാസ്റ്റിക് ആയ അദ്ദേഹത്തിന്റെ ഈ ഉത്പന്നം ഇപ്പോൾ നദികളെയും സമുദ്രങ്ങളെയും ശ്വാസം മുട്ടിക്കുകയാണ്.

   നമ്മൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഉത്പന്നങ്ങളായ ഷാംപൂ, ടൂത്ത് പേസ്റ്റ്, ഹൗസ് ക്ലീനർ തുടങ്ങിയവയുടെ ബോട്ടിലുകൾ ഒരിക്കലും ദ്രവീകരണം സംഭവിക്കാത്ത മലിന വസ്തുക്കളാണ്. അതുകൊണ്ടാണ്, നോയിഡ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ കാഗ്സി ബോട്ടിൽസ് പേപ്പർ ബോട്ടിൽ എന്ന നൂതന ആശയവുമായി എത്തിയിരിക്കുന്നത്. പേപ്പർ മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കുപ്പികളിൽ നിത്യോപയോഗ വസ്തുക്കളായ ഷാംപൂ, ടൂത്ത് പേസ്റ്റ്, ഹൗസ് ക്ലീനർ എന്നിവയെല്ലാം സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടര വർഷത്തെ ഗവേഷണത്തിനുശേഷമാണ് കമ്പനിക്ക് ഇതിന്റെ മെറ്റീരിയൽ നിർമ്മിക്കാൻ സാധിച്ചത്. അത് പേപ്പറിന് മുകളിൽ ഒരു ആവരണം പോലെ നിൽക്കുകയും അതിനെ ഹൈഡ്രോഫോബിക് ആക്കുന്നു. അതായത് വെള്ളത്തിൽ അലിയിക്കാതിരിക്കുന്നു. ഇതിനാൽ ദ്രാവക രൂപത്തിലുള്ള ഉത്പന്നങ്ങൾ ചോർച്ചയില്ലാതെ ഈ പേപ്പർ കുപ്പികളിൽ സൂക്ഷിക്കാൻ സാധിക്കും

   2022ന്റെ ആദ്യം ഈ പേപ്പർ കുപ്പികൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് സ്ഥാപകനായ സമീക്ഷ ഗനേരിവാൾ പറയുന്നു. കമ്പനി തയ്യാറാക്കുന്ന ഈ മെറ്റിരിയൽ 6 മാസം വരെ നശിക്കാതെ കേടുകൂടാതെ ഇരിക്കും. കൂടുതൽ സമയം ഈ പേപ്പർ കുപ്പികൾ നശിക്കാതെ ഇരിക്കാനുള്ള വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

   ലോകത്ത് ഓരോ വർഷവും 300 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (UNEP) വിലയിരുത്തുന്നത്. ഇത് ഭൂമിയിലെ മുഴുവൻ മനുഷ്യ ജനതയുടെ ഭാരത്തിന് തുല്യമാണ്. കൂടാതെ ഉൽ‌പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വിധേനയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആയതിനാൽ ഉപയോഗം കഴിഞ്ഞശേഷം അവ വലിച്ചെറിയപ്പെടുന്നു.

   ഷാംപൂ, കണ്ടീഷണർ, ഹാൻഡ് വാഷ്, ടൂത്തപേസ്റ്റ് എന്നിവയുടെ കുപ്പികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്. 8 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും സമുദ്രങ്ങളിൽ എത്തിച്ചേരുന്നത്. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും നമ്മുടെ സമുദ്രങ്ങളിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാകുക.

   ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മാറ്റി സ്ഥാപിക്കാനാണ് കാഗ്സി ബോട്ടിൽസ് ശ്രമിക്കുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് വെയ്റ്റ് പേപ്പർ ശേഖരിച്ച് ഹൈദരാബാദിലെ വനിതാ സംരംഭക ഹബ്ബുമായി (WE Hub) ചേർന്നായിരിക്കും പേപ്പർ കുപ്പികൾ നിർമ്മിക്കുക. തെലങ്കാനയിലെ സർക്കാർ, സംരംഭമായ വീ ഹബ് വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് സംവിധാനമാണിത്.

   കാഗ്സി ബോട്ടിൽസ് സ്ഥാപകനായ സമീക്ഷ 2016 ൽ തന്റെ പാക്കേജിംഗ് സ്ഥാപനം ആരംഭിച്ചു. പ്ലാസ്റ്റിക് പാക്കേജുകൾക്ക് സുസ്ഥിരമായ ബദൽ ആവശ്യമാണെന്ന് വൈകാതെ സമീക്ഷ തിരിച്ചറിയുകയായിരുന്നു.

   പരിസ്ഥിതിയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുടിവെള്ള കുപ്പികൾ, ഭക്ഷണ പൊതികൾ, പലചരക്ക് ബാഗുകൾ, ശീതള പാനീയ കുപ്പികൾ എന്നിവ. നമ്മളിൽ പലരും അവ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ തോത് അറിയാതെയാണ് എല്ലാ ദിവസവും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}