• HOME
  • »
  • NEWS
  • »
  • money
  • »
  • NPS | ക്യുആർ കോഡ് സ്കാൻ ചെയ്ത് എൻപിഎസ് അക്കൗണ്ട് തുറക്കാം; പുതിയ സേവനവുമായി ബാങ്ക് ഓഫ് ഇന്ത്യ

NPS | ക്യുആർ കോഡ് സ്കാൻ ചെയ്ത് എൻപിഎസ് അക്കൗണ്ട് തുറക്കാം; പുതിയ സേവനവുമായി ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ എ കെ ദാസ്, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്വരൂപ് ദാസ്ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിൽ പിഎഫ്ആർഡിഎ ചെയർമാൻ സുപ്രതിം ബന്ധോപാധ്യായ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.

  • Last Updated :
  • Share this:
    എൻപിഎസ് അക്കൗണ്ട് (NPS accounts) തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ‌ എളുപ്പമാക്കുന്നതിനായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (Bank of India) പുതിയ സേവനം അവതരിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യ , പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎയുമായി (PFRDA) ചേർന്ന് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് എൻപിഎസ് അക്കൗണ്ടുകൾ തുറക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (പിഎഫ്ആർഡിഎ) ബാങ്ക് ഓഫ് ഇന്ത്യയും കെ-ഫിൻടെക്കുമായി (K-fintech) സഹകരിച്ചാണ് എൻപിഎസിനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്.

    ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ എ കെ ദാസ്, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്വരൂപ് ദാസ്ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിൽ പിഎഫ്ആർഡിഎ ചെയർമാൻ സുപ്രതിം ബന്ധോപാധ്യായ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.

    ”ഉപഭോക്താക്കൾക്ക് എൻ‌പി‌എസ് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും വേഗതയേറിയതും തടസ്സരഹിതവും ആക്കുക എന്നതാണ് കെ-ഫിൻ‌ടെക്കുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് എൻപിഎസ് അക്കൗണ്ടുകളുടെ വളർച്ചയ്ക്ക് കാരണമായി മാറുമെന്നാണ് പ്രതീക്ഷ,” പുതിയ സംവിധാനം അവതരിപ്പിച്ചു കൊണ്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി എ കെ ദാസ് പറഞ്ഞു.

    പുതിയ സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ?
    ഉപഭോക്താക്കൾക്ക് ഇനി മുതൽ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് എൻപിഎസ് (നാഷണൽ പെൻഷൻ സിസ്റ്റം) അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ കഴിയും. അക്കൗണ്ട് തുറക്കുന്നതിനുള്ള ഡിജിറ്റൽ പ്രക്രിയ ലളിതവും വേഗതയേറിയതും പൂർണ്ണമായും പേപ്പർ രഹിതവുമാണ് എന്നതാണ് പ്രത്യേകത. ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് അവരുടെ എൻപിഎസ് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് പിഎഫ്ആർഡിഎയും ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി അറിയിച്ചു.

    ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന് എൻപിഎസ് അക്കൗണ്ട് തുറക്കുന്ന വെബ് പേജിലേക്ക് എത്താൻ കഴിയും. ഇതിൽ എൻപിഎസ് അക്കൗണ്ട് തുറക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ നൽകുകയും ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷന് അപേക്ഷിക്കുകയും വേണം. ഇത് ചെയ്തുകഴിഞ്ഞാൽ, ഡിജിലോക്കറിൽ നിന്ന് ഫോട്ടോയും മറ്റ് വിശദാംശങ്ങളും ലഭിക്കുന്നതിനായി അപേക്ഷകൻ ആധാർ നമ്പർ നൽകണം. എല്ലാ വിവരങ്ങളും ഡിജിറ്റലായി നൽകി കഴിഞ്ഞാൽ ഉടൻ തന്നെ എൻപിഎസ് അക്കൗണ്ട് തുറക്കാൻ കഴിയും.

    എന്താണ് എൻപിഎസ് ?

    രാജ്യത്തെ പൗരന്മാർക്ക് വാർദ്ധക്യ കാലത്ത് സാമ്പത്തിക സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് എൻപിഎസ്. പെൻഷന് ഒപ്പം നിക്ഷേപവും കൂടി ചേർന്ന പദ്ധതിയാണ് എൻപിഎസ്. 2004-ൽ ആണ് സർക്കാരിന്റെ പിന്തുണയുള്ള ഈ റിട്ടയർമെന്റ് സേവിങ് സ്കീം ആരംഭിക്കുന്നത്. റിട്ടയർമെന്റിനു ശേഷമുള്ള കാലയളവിൽ പതിവായി വരുമാനം ലഭിക്കുന്നതിന് വേണ്ടി വരുമാനമുള്ള കാലയളവിൽ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാൻ വരിക്കാരെ പ്രാപ്തരാക്കുക എന്നതാണ് എൻപിഎസ് ലക്ഷ്യമിടുന്നത്. സുരക്ഷിതവും നിയന്ത്രിതവുമായ വിപണി അധിഷ്‌ഠിത വരുമാനത്തിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് എൻപിഎസ് സഹായിക്കും. ആകർഷകമായ ഒരു ദീർഘകാല നിക്ഷേപ മാർഗം ആണ് എൻപിഎസിലൂടെ ലഭ്യമാകുന്നത്.
    Published by:Amal Surendran
    First published: