നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • യുട്യൂബിൽ നോക്കി ബാങ്കുകൊള്ള പഠിച്ചു; തിരിച്ചടവിന് പണം കണ്ടെത്താൻ വായ്പ നൽകിയ ബാങ്ക് തന്നെ കൊള്ളയടിച്ചു; 25കാരൻ അറസ്റ്റിൽ

  യുട്യൂബിൽ നോക്കി ബാങ്കുകൊള്ള പഠിച്ചു; തിരിച്ചടവിന് പണം കണ്ടെത്താൻ വായ്പ നൽകിയ ബാങ്ക് തന്നെ കൊള്ളയടിച്ചു; 25കാരൻ അറസ്റ്റിൽ

  യു ട്യൂബ് വീഡിയോകളിൽ നിന്നാണ് ബാങ്ക് കൊള്ളയെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങൾ ഇയാൾക്ക് ലഭിച്ചത്. കളിത്തോക്ക് ഉപയോഗിച്ച് ആയിരുന്നു രണ്ടു ബാങ്കുകളും കൊള്ളയടിച്ചതെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

  സൗമ്യരഞ്ജൻ ജെന

  സൗമ്യരഞ്ജൻ ജെന

  • News18
  • Last Updated :
  • Share this:
   ഭുവനേശ്വർ: ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ സാമ്പത്തികനഷ്ടം മറികടക്കാൻ യുവവ്യവസായി കണ്ടെത്തിയ എളുപ്പമാർഗം ബാങ്ക് കൊള്ള. ഒരു സുപ്രഭാതത്തിൽ വെറുതെയങ്ങ് പോയി ബാങ്ക് കൊള്ളയടിക്കുകയല്ല ഇയാൾ ചെയ്തത്. യുട്യൂബിൽ നോക്കി എങ്ങനെയൊരു ബാങ്ക് കൊള്ളയടിക്കാമെന്ന് കൃത്യമായി പഠിച്ചു. അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തി. രണ്ടു ബാങ്കുകളിൽ നിന്നായി 12 ലക്ഷം രൂപയാണ് ഇയാൾ കൊള്ളയടിച്ചത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് വായ്പയെടുത്തയാൾ തന്നെ വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് കൊള്ളയടിച്ച അപൂർവ സംഭവം നടന്നത്.

   സൗമ്യരഞ്ജൻ ജെന എന്ന 25 വയസുകാരനാണ് യുട്യൂബിൽ നിന്ന് ലഭിച്ച പാഠങ്ങളെ മനസ്സിലിരുത്തി ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് കൊള്ളയുടെ സാങ്കേതികവശങ്ങളായിരുന്നു ഇയാൾ യുട്യൂബിൽ നിന്ന് പഠിച്ചത്. കഴിഞ്ഞമാസം ആയിരുന്നു രണ്ട് ബാങ്കുകളിൽ ഇയാൾ കൊള്ള നടത്തിയത്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ രണ്ടു ബാങ്കുകളിൽ നിന്നായി 12 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കോവിഡ് 19നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിൽ വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടി ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചത്.

   You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

   ഗ്രാമത്തിൽ സാരി, ഷൂസ്, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്ന കടയാണ് ഇയാൾക്ക് ഉള്ളതെന്ന് ഒഡിഷ പൊലീസ് വ്യക്തമാക്കി. ലോക്ക്ഡൗണിന് മുമ്പ് ഇയാൾക്ക് ഒരു മാസം ഒമ്പതു ലക്ഷം രൂപയുടെ ബിസിനസ് നടന്നിരുന്നു. എന്നാൽ, ലോക്ക്ഡൗൺ സമയത്ത് ഇതെല്ലാം തകിടം മറിഞ്ഞതായി പൊലീസ് കമ്മീഷണർ സുധാൻസു സാരംഗി തിങ്കളാഴ്ച പറഞ്ഞു. രണ്ടു ബാങ്കുകളിലും അക്കൗണ്ടുകൾ ഉണ്ടായിരുന്ന പ്രതി 19 ലക്ഷം രൂപ ബാങ്കുകളിൽ നിന്ന് വായ്പയായും എടുത്തിരുന്നു. എന്നാൽ, സാമ്പത്തികബാധ്യതയെ തുടർന്ന് ഇത് തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് 14 ലക്ഷം രൂപയും ഇന്ത്യൻ ബാങ്കിൽ നിന്ന് അഞ്ചുലക്ഷം രൂപയുമായിരുന്നു ഇയാൾ 2017ൽ വായ്പയെടുത്തത്. 35,000 രൂപ വീതമായിരുന്നു മാസം തോറുമുള്ള തിരിച്ചടവ്. എന്നാൽ, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചടവ് മുടങ്ങുകയിരിന്നു.

   സെപ്റ്റംബർ ഏഴിന് ഇൻഫോസിറ്റി ഏരിയയ്ക്ക് സമീപത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും സെപ്റ്റംബർ 28ന് മഞ്ചേശ്വർ ഏരിയയ്ക്ക് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ബാരിമുണ്ട ബ്രാഞ്ചിൽ നിന്നുമായി 12 ലക്ഷം രൂപയാണ് ഇയാൾ കൊള്ളയടിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ബ്രാഞ്ചിൽ നിന്ന് നിന്ന് 2,81,700 രൂപയും ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നിന്ന് 9.53 ലക്ഷം രൂപയും കൊള്ളയടിക്കുകയായിരുന്നു. നഗരത്തിൽ നിന്ന് ഒരുപാട് ദൂരം മാറിയുള്ളതാണ് രണ്ട് ബാങ്കുകളും.

   ബാങ്ക് കൊള്ളയടിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിശോധിച്ച എല്ലാ സിസിടിവി ദൃശ്യങ്ങളിലും ജെനയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇതായിരുന്നു അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. രണ്ട് ബാങ്കുകളുടെയും മാത്രമല്ല വീടിന്റെയും കടയുടെയും സിസിടിവികളിലും ഇയാൾ പതിഞ്ഞിരുന്നു. ബാങ്കുകളുടെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള റോഡിലും ഉണ്ടായിരുന്ന സിസിടിവികൾ പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യങ്ങളിലും ജെന ഉണ്ടായിരുന്നു. ഇതെല്ലാമാണ് ഇയാളിലേക്ക് അന്വേഷണം വഴിതിരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.   യു ട്യൂബ് വീഡിയോകളിൽ നിന്നാണ് ബാങ്ക് കൊള്ളയെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങൾ ഇയാൾക്ക് ലഭിച്ചത്. കളിത്തോക്ക് ഉപയോഗിച്ച് ആയിരുന്നു രണ്ടു ബാങ്കുകളും കൊള്ളയടിച്ചതെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. രണ്ടു ബാങ്കുകളും കൊള്ളയടിച്ചതിനു ശേഷം അതിൽ നിന്ന് ലഭിച്ച തുക ബാങ്ക് വായ്പയിൽ കുറച്ച് തിരികെ അടയ്ക്കാനും ഇയാൾ ശ്രദ്ധിച്ചു. അതേസമയം, ഇയാളിൽ നിന്ന് പത്തുലക്ഷം രൂപയും കളിത്തോക്കുകളും ഒരു വാഹനവും പൊലീസ് പിടിച്ചെടുത്തു. ലോക്ക് ഡൗൺ കാലത്ത് ഒഡിഷയിൽ നിരവധി ബാങ്ക്, എടിഎം കവർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു.
   Published by:Joys Joy
   First published: