• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

Petrol Diesel Price| ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

വരുമാന നഷ്ടം ലിറ്ററിന് 5 മുതൽ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.

  • Share this:
    ന്യൂഡൽഹി: മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര വിപണിയിലെ വില സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

    മാർച്ച് 1 ന് ശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണ വില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിന് താഴെയായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വില വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരുമാന നഷ്ടം ലിറ്ററിന് 5 മുതൽ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.

    Also Red- Sthree Sakthi SS-304, Kerala Lottery Result | സ്ത്രീശക്തി SS-304 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ, ഇറാൻ ആണവ കരാർ പുനരാരംഭിക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം കാരണം ബ്രെന്റ് ക്രൂഡിന്റെ വില ചൊവ്വാഴ്ച ബാരലിന് 97.44 ഡോളറായി കുറഞ്ഞു.

    Also Read- Women| ബാറിൽ സ്ത്രീകൾ മദ്യം വിളമ്പിയതിന് കേസെടുത്ത എക്സൈസ് നടപടി കോടതി വിധിയുടെ ലംഘനമോ?

    “ഇന്ധനവില വർദ്ധനവ് ഇപ്പോഴും അനിവാര്യമാണ്, എന്നാൽ അതിന്റെ അളവും സമയവും ഇനിയും തീരുമാനിച്ചിട്ടില്ല,” ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. "തീർച്ചയായും, അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനാൽ ഇപ്പോൾ കുറച്ച് ആശ്വാസമുണ്ട്."- അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- Fuel price | പെട്രോൾ വില കൂടുമോ? കേന്ദ്രമന്ത്രി നൽകുന്ന ഉറപ്പ് ഇങ്ങനെ

    ഇന്ത്യയിലെ ഇന്ധനവില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുമായി ബന്ധിപ്പെട്ടിരിക്കുന്നു. എന്നാൽ രാഷ്ട്രീയമായി പ്രാധാന്യമുള്ള ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നാല് മാസത്തിലേറെയായി വില വർധന മരവിപ്പിച്ചിരിക്കുകയാണ്. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനാൽ ഇനി ഏതു നിമിഷവും വില വർധന പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

    Also Read- Toyota Glanza | അതിശയിപ്പിക്കും വില; പുത്തൻ ടൊയോട്ട ഗ്ലാൻസ ഇന്ത്യയിൽ അവതരിപ്പിച്ചു

    തുടർച്ചയായി ഉയരുന്ന പണപ്പെരുപ്പം ഗവൺമെന്റിനെ ആശങ്കപ്പെടുത്തുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ധന വില വീണ്ടും ഉയരുന്നത് അത് കൂടുതൽ വഷളാക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിലേറെയാണ്, ഇത് ആർബിഐ നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് മുകളിലാണ്.
    Published by:Rajesh V
    First published: