ഒല (Ola) രാജ്യത്തെ നഗരങ്ങളിലുടനീളം ഹൈപ്പര്‍ചാര്‍ജറുകള്‍ (Hypercharger) സ്ഥാപിക്കാൻ ആരംഭിച്ചു. 2022 അവസാനത്തോടെ ഇന്ത്യയിലുടനീളം ഇലക്ട്രിക് (Electric Scooters) സ്‌കൂട്ടറുകള്‍ക്കായി 4000ത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ഒല ഇലക്ട്രിക് (Ola Electric) ലക്ഷ്യമിടുന്നത്. 6-8 ആഴ്ചയ്ക്കുള്ളില്‍ അവ പ്രവര്‍ത്തനക്ഷമമാക്കും. എല്ലാ ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കള്‍ക്കും 2022 ജൂൺ അവസാനം വരെ ഹൈപ്പർചാര്‍ജര്‍ സംവിധാനം സൗജന്യമായി ഉപയോഗിക്കാം.
ഡിസംബറിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു. ആദ്യം സ്‌കൂട്ടര്‍ ലഭ്യമായത് ബംഗളൂരുവിലെയും ചെന്നൈയിലെയും ഉപഭോക്താക്കള്‍ക്കാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സ്‌കൂട്ടര്‍ വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഡിസംബർ പകുതി വരെ നീട്ടിവെക്കുകയായിരുന്നു. ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമമാണ് കാലതാമസത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
ആദ്യ ദിവസം തന്നെ 100 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തതായി ഒല അറിയിച്ചു. മാസാവസാനത്തോടെ വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് സ്‌കൂട്ടറുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ഒല അവകാശപ്പെട്ടിരുന്നു. വാഹനം വാങ്ങിയ തീയതി, വേരിയന്റ്, ഓർഡർ ചെയ്ത സ്ഥലം, നിറം, മറ്റ് ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വിതരണത്തിലെ മുൻഗണന നിശ്ചയിക്കുന്നത്.
എസ് 1, എസ് 1 പ്രോ ഉപയോക്താക്കള്‍ക്കായി ബിപിസിഎല്‍ പെട്രോള്‍ പമ്പുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും നിലവില്‍ ഹൈപ്പര്‍ചാര്‍ജുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒല ഇലക്ട്രിക്കിന്റെ ഹൈപ്പര്‍ചാര്‍ജറുകള്‍ക്ക് വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇ-സ്‌കൂട്ടര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇന്ത്യയിൽ വലിയ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ് 1. 3.98 kWh ബാറ്ററിയാണ് എസ് 1 പ്രോയ്ക്കുള്ളത്. എസ് 1ന് 2.97 kWh ബാറ്ററിയാണ് ലഭിക്കുക. ഒല ഇലക്ട്രിക് എസ് 1 ഒരു ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 100% ചാര്‍ജ് ചെയ്യാനാകും. എന്നാല്‍ എസ് 1 പ്രോ മുഴുവനായി ചാർജ് ചെയ്യാൻ 6 മണിക്കൂറും 30 മിനിറ്റും സമയമെടുക്കും.
ഒല എസ് 1 മോഡലിന് ഒരു ലക്ഷം രൂപയാണ് വില. 10 വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭ്യമാണ്. എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താൽ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. 1.30 ലക്ഷം രൂപയാണ് പ്രോയുടെ വില. മണിക്കൂറില്‍ 115 കിലോമീറ്റര്‍ ആണ് വേഗത.
അടുത്തിടെ ഒല എസ് 1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒരു പുതിയ പേയ്മെന്റ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒല എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് അന്തിമ പേയ്മെന്റ് സ്വീകരിക്കുകയുള്ളുവെന്നാണ് ഒല വ്യക്തമാക്കിയത്.
Summary: Ola is extensively rolling out hypercharger points to power up electric scooters across Indian cities. Every electric scooter rider can make use of this facility for free till end of June 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.