നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Omicron | ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപ PFൽ നിന്ന് മുൻകൂറായി പിൻവലിക്കാം; എങ്ങനെ?

  Omicron | ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപ PFൽ നിന്ന് മുൻകൂറായി പിൻവലിക്കാം; എങ്ങനെ?

  മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മുൻ‌കൂറായി പണം പിന്‍വലിക്കാന്‍ അംഗങ്ങൾക്ക് അനുമതി നൽകുകയാണ് ഇപിഎഫ്ഒ

  • Share this:
   കോവിഡ് 19ന്റെ (Covid 19) ഒമിക്രോണ്‍ വകഭേദം (Omicron Variant) ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രതിദിനം രണ്ട് ലക്ഷത്തോളം കേസുകളാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. ഈ സാഹചര്യത്തില്‍ രോഗബാധിതരായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി പണം (Money) വേണ്ടി വരും. കോവിഡ് കേസുകളുടെ വർദ്ധനവ് പൊതു സമ്പദ്‌വ്യവസ്ഥയെയും (Economy) ബാധിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് ഒരു പരിഹാരവുമായി എത്തുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അഥവാ ഇപിഎഫ്ഒ (EPFO).

   ഇത്തരം ചെലവുകളുടെ ഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മുൻ‌കൂറായി പണം പിന്‍വലിക്കാന്‍ അംഗങ്ങൾക്ക് അനുമതി നൽകുകയാണ് ഇപിഎഫ്ഒ. അംഗങ്ങള്‍ക്ക് ആശുപത്രി ചെലവുകൾ ഉള്‍പ്പെടെയുള്ള അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മുന്‍കൂറായി പിന്‍വലിക്കാം. ഇതിന് രേഖകളോ എസ്റ്റിമേറ്റുകളോ ഹാജരാക്കേണ്ടതില്ലെന്നും ഇപിഎഫ്ഓ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. "ജീവന് തന്നെ ഭീഷണിയാകുന്ന രോഗങ്ങൾ ബാധിക്കുമ്പോൾ അടിയന്തിരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ നിന്ന് എസ്റ്റിമേറ്റ് ലഭിച്ചെന്നു വരില്ല'', കഴിഞ്ഞ വർഷം കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനഘട്ടത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇപിഎഫ്ഓ പറഞ്ഞിരുന്നു.

   പിഎഫ് സ്‌കീമിന് കീഴിലുള്ള ജീവനക്കാര്‍ക്ക് മെഡിക്കല്‍ അത്യാഹിതമുണ്ടായാല്‍ മുൻ‌കൂറായി പണം പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം പുനരവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘടന പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടിയന്തരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെലവുകളുടെ എസ്റ്റിമേറ്റ് അറിയാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കൂറായി പണം ലഭ്യമാക്കേണ്ടതുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

   കൊവിഡ് ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾ മൂലം അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാൽ, മെഡിക്കല്‍ അഡ്വാന്‍സ് ലഭിക്കുന്നതിന് ഇനിപ്പറയുന്ന നടപടിക്രമങ്ങള്‍ പിന്തുടരുക:

   ഇപിഎഫ്ഒ മെഡിക്കല്‍ അഡ്വാന്‍സ് എങ്ങനെ നേടാം

   - ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയിലോ പിഎസ്‍യുവിലോ സിജിഎച്ച്എസ് എംപാനല്‍ഡ് ചെയ്ത ആശുപത്രിയിലോ ആണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടത്. ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിൽ, ചട്ടങ്ങളില്‍ ഇളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാം.
   - അഡ്വാന്‍സ് ക്ലെയിം ചെയ്യുന്നതിനായി ജീവനക്കാരനോ കുടുംബാംഗമോ രോഗിയുടെ പേരില്‍ ഒരു കത്ത് സമര്‍പ്പിക്കണം. അതിൽ ചെലവിന്റെ എസ്റ്റിമേറ്റ് നൽകേണ്ട കാര്യമില്ല, എന്നാല്‍ ആശുപത്രിയുടെയും രോഗിയുടെയും വിശദാംശങ്ങള്‍ ചേർത്തിരിക്കണം.
   - ഒരു ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ അഡ്വാന്‍സ് ബന്ധപ്പെട്ട അധികാരി രോഗിക്കോ കുടുംബാംഗത്തിനോ നല്‍കും. അല്ലെങ്കില്‍ ചികിത്സ ആരംഭിക്കുന്നതിനായി ഈ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയും ചെയ്യാം. ഈ അഡ്വാന്‍സ് ഉടനടി അനുവദിക്കണം, കഴിയുമെങ്കിൽ അതേ പ്രവൃത്തി ദിവസം തന്നെ.
   - ചികിത്സാ ചെലവ് ഒരു ലക്ഷം രൂപയില്‍ കൂടുതലാകുന്ന സാഹചര്യത്തില്‍, ഇപിഎഫ്ഒയുടെ പിന്‍വലിക്കല്‍ നിയമത്തിന് വിധേയമായിക്കൊണ്ട് അധിക അഡ്വാന്‍സ് അനുവദിക്കാൻ കഴിയുന്നതാണ്. ചികിത്സയ്ക്കുള്ള എസ്റ്റിമേറ്റ് ലഭിച്ചതിന് ശേഷം മാത്രമേ ഈ അഡ്വാന്‍സ് അനുവദിക്കൂ.
   - ആശുപത്രി വിട്ടതിന് ശേഷം 45 ദിവസത്തിനുള്ളില്‍ ജീവനക്കാരനോ കുടുംബാംഗങ്ങളോ ആശുപത്രി ബില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇപിഎഫ് നിയമങ്ങള്‍ അനുസരിച്ച് ആശുപത്രിയുടെ അന്തിമ ബില്ലിന് അനുയോജ്യമായ രീതിയില്‍ മെഡിക്കല്‍ അഡ്വാന്‍സ് ക്രമീകരിക്കും.
   Published by:Jayesh Krishnan
   First published: