പുതിയൊരു ഇന്ത്യക്കായി പുതിയൊരു ഗാനം; കോവിഡ് പോരാട്ടത്തിൽ രാജ്യത്തിന് കരുത്തേകി ഏഷ്യൻ പെയിന്‍റ്സും

One Nation One Voice Song | വൺ നേഷൻ വൺ വോയ്സ് എന്ന സന്ദേശവുമായി പലഭാഷകളിൽ 200 ഗായകർ ആലപിച്ച 'ജയതു ജയതു ഭാരതം, വസുദേവ കുടുംബകം' എന്ന പുതിയ ഗാനം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: May 23, 2020, 4:31 PM IST
പുതിയൊരു ഇന്ത്യക്കായി പുതിയൊരു ഗാനം; കോവിഡ് പോരാട്ടത്തിൽ രാജ്യത്തിന് കരുത്തേകി ഏഷ്യൻ പെയിന്‍റ്സും
asian paints songs
  • Share this:
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയായ കോവിഡ്-19 മഹാമാരി വലിയ വെല്ലുവിളിയായി മാറുമ്പോൾ ഒരു ഗാനത്തിലൂടെ നമ്മെ ഒറ്റക്കെട്ടാക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. ഇന്ത്യൻ ഗായകരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ISRA എന്ന സംഘടന Asian Paintsൻറെ പങ്കാളിത്തത്തോടെയാണ് വൺ നേഷൻ വൺ വോയ്സ് എന്ന പുതിയ ഗാനം കൊറോണ മുൻനിര പോരാളികൾക്കായി സമർപ്പിക്കുന്നത്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ഗാനം.

മെയ് 17 ഞായറാഴ്ച 14 വ്യത്യസ്ത ഭാഷകളിലായി 200 ഗായകർ വാദ്യങ്ങളുടെ അകമ്പടിയില്ലാതെ ജയതു ജയതു ഭാരതം, വസുദേവ കുടുംബകം എന്ന ഗാനമാലപിച്ചാണ് വൺ നേഷൻ വൺ വോയ്സിന് തുടക്കമിട്ടത്. ഓരോ ഗായകരും സ്വന്തം വീടുകളിൽ നിന്നാണ് ഗാനത്തിന് ശബ്ദം നൽകിയത് എന്നതും ശ്രദ്ധേയമാണ്. ആശ ഭോസ്ലെ, അനൂപ് ജലോട്ട, അൽക യാഗ്നിക്, ഹരിഹരൻ, കൈലാഷ് ഖേർ, കവിത കൃഷ്ണമൂർത്തി, കുമാർ സാനു, മഹാലക്ഷ്മി അയ്യർ, മനോ, പങ്കജ് ഉധാസ്, എസ് പി ബാലസുബ്രഹ്മണ്യൻ, ഷാൻ, സോനു നിഗം, സുധേഷ് ഭോസ്ലെ, സുരേഷ് വാട്കർ, ശൈലേന്ദ്ര സിംഗ്, ശ്രീനിവാസ്, തലത് അസീസ്, ഉദിത് നാരായൺ, ശങ്കർ മഹാദേവൻ, ജസ്ബീർ ജാസ്സി മുതലായ പ്രശസ്തരായ കലാകാരൻമാർ ഈ വീഡിയോയിൽ അണിനിരക്കുന്നു.

ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ, ആപ്പുകൾ, OTT, VOD, ISP, DTH, CRBT മുതലായ 100ൽ പരം പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഈ ഗാനത്തിൻറെ പ്രകാശനത്തിന് ബ്രോഡ്കാസ്റ്റ്, സോഷ്യൽ, ആംപ്ലിഫിക്കേഷൻ, ടെക്ക് മേഖലകളിലെ നൂറോളം പ്ലാറ്റ്ഫോമുകളുടെ പിന്തുണയുമുണ്ടായി. ഇതിൽ നിന്നുള്ള എല്ലാ ലാഭവും പോകുന്നത് കോവിഡ്-19 മഹാമാരി മൂലം ഏറ്റവും കഷ്ടത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായമെത്തിക്കുന്ന PM Cares ഫണ്ടിലേക്കാണ്.

ചരിത്രം സൃഷ്ടിച്ച വൺ നേഷൻ വൺ വോയ്സ് ഗാനത്തിൻറെ അവതരണം ഇവിടെ കാണൂ.സോനു നിഗം, ശ്രീനിവാസ്, ISRA CEO സഞ്ജയ് ടണ്ടൻ എന്നിവർ മുന്നോട്ടുവെച്ച വൺ നേഷൻ വൺ വോയ്സ് എന്ന ആശയത്തെ പിന്തുണക്കാൻ Asian Paintsന് അധികം ചിന്തിക്കേണ്ടി വന്നില്ല. Asian Paints CEOയും MDയുമായ അമിത് സിംഗ്ലേ പറയുന്നു, "Asian Paints എന്നും ജനങ്ങളോട് കരുതലും ഉത്തരവാദിത്തവുമുള്ള ഒരു ബ്രാൻഡാണ്. രാജ്യത്തിൻറെ ഭാവി ഒന്നടങ്കം വെല്ലുവിളികൾ നേരിടുന്ന ഇത്തരം അവസരങ്ങളിലല്ലേ സഹായങ്ങളുടെ പ്രസക്തി. വീടുകളുമായുള്ള ഞങ്ങളുടെ അഭേദ്യബന്ധം മൂലം രാജ്യത്തെ ഏറ്റവും മികച്ച 200 ഗായകരുടെ വീടുകളിൽ നിന്ന് അവരുടെ സ്വരം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഒരു ഇന്ത്യൻ വ്യവസായം എന്ന നിലക്ക് PM Cares ഫണ്ടിലേക്ക് സംഭാവന നൽകി രാജ്യത്തെ പൗരന്മാരെ സഹായിക്കാൻ കഴിയുന്നത് ഞങ്ങൾക്ക് ഊർജമേകുന്നു. വൺ നേഷൻ വൺ വോയ്സ് വെറുമൊരു ഗാനമല്ല, ജനങ്ങളുടെ ഇപ്പോഴത്തെ വികാരങ്ങളെ തുറന്നുകാട്ടുന്ന ഒരു മുന്നേറ്റമാണ്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്ത് കൂടുതൽ ശക്തരാകാൻ ഇത് പ്രചോദനമേകുമെന്ന് ഞങ്ങൾ കരുതുന്നു."

അവശ്യഘട്ടങ്ങളിൽ Asian Paints ഉദാരമായ സംഭാവനകൾ നടത്തുന്നത് ഇതാദ്യമായല്ല. PM Cares ഫണ്ടിലേക്കും സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കുമായി ഇതുവരെ 35 കോടി ഇവർ സംഭാവന ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പെയിൻറ് നിർമാതാക്കളായ ഇവർക്ക് ജനങ്ങളോട് കരുതലാണ് ഇത് കാട്ടുന്നത്.

എന്നിരുന്നാൽ തന്നെ വൺ നേഷൻ വൺ വോയ്സ് അതിൻറേതായ വെല്ലുവിളികളും നേരിടുകയുണ്ടായി. സാമൂഹിക അകലം പാലിക്കേണ്ട അവസരത്തിൽ ഈ ബൃഹത്തായ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിൽ തടസങ്ങൾ ഏറെയായിരുന്നു. ഉദാഹരണത്തിന് എല്ലാ ഗായകരുടെയും പക്കൽ റെക്കോർഡിംഗ് ഉപകരണങ്ങൾ ഉണ്ടാവണമെന്നില്ല. കൂടാതെ ഓരോരുത്തരും വീട്ടിൽ റെക്കോർഡ് ചെയ്യുന്ന ഭാഗങ്ങൾ കൂട്ടിയിണക്കുകയും വേണം.
TRENDING:വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം [NEWS]കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ [NEWS]ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു [NEWS]
എന്നാൽ ഏതു തടസങ്ങളെയും ഇച്ഛാശക്തി കൊണ്ട് മറികടക്കാനായി. ഈ ഗായകർ അവരുടെ വീടുകളിൽ നിന്ന് നമ്മുടെ വീടുകളിലെത്തിക്കുന്നത് ലോകത്തെ മുഴുവനും ഒരു കുടുംബമായി കണ്ട് വിശ്വമാനവികതയെ ആഘോഷിക്കുന്ന ഭാരതീയ സങ്കല്പമെന്ന സന്ദേശമാണ്. ഇവരുടെ നൈസർഗികമായ ആലാപനമികവുകൾ വൺ നേഷൻ വൺ വോയ്സിൻറെ കുടക്കീഴിൽ കൂട്ടിയിണക്കുമ്പോൾ ആ സന്ദേശത്തിന് മാറ്റേറുന്നു. ഒരാളുടെ പ്രവൃത്തികൾ ഒരു സമൂഹത്തിൻറെ തന്നെ ഭാവി നിശ്ചയിക്കുന്ന ഈ ഘട്ടത്തിൽ ഈ മൂല്യങ്ങളെ മുറുകെപ്പിടിച്ച് നമുക്ക് മുന്നേറാം.
First published: May 23, 2020, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading