• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്: എസ് ബി ഐ അക്കൗണ്ടുകളില്‍ നിന്ന് ഇത്തവണ നഷ്ടമായത് 1, 62, 000 രൂപ

news18india
Updated: May 27, 2018, 6:09 PM IST
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്: എസ് ബി ഐ അക്കൗണ്ടുകളില്‍ നിന്ന് ഇത്തവണ നഷ്ടമായത് 1, 62, 000 രൂപ
news18india
Updated: May 27, 2018, 6:09 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. രണ്ടു പേരുടെ എസ് ബി ഐ അക്കൗണ്ടുകളില്‍ നിന്നായി ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ നഷ്ടമായി. എ ടി എം കാര്‍ഡുപയോഗിക്കുകയോ ഒ ടി പി നമ്പര്‍ ആവശ്യപ്പെടുകയോ ചെയ്യാതെയാണ് പണം അപഹരിച്ചിരിക്കുന്നത്.

തയ്യല്‍ തൊഴിലാളിയായ ശോഭനകുമാരി മകളുടെ വിവാഹത്തിനു വേണ്ടി കരുതിയിരുന്ന പണമാണ് നഷ്ടമായത്. ഈ മാസം 19നും 23നും ഇടയിലായി അറുപതോളം തവണയായി പണം പിന്‍വലിച്ചതായാണ് ബാങ്ക് രേഖകളില്‍ കാണുന്നത്. ചെന്നൈ, ബംഗളുരു തുടങ്ങിയിടങ്ങളില്‍ നിന്നാണിത്. ഫോണ്‍ റീചാര്‍ജ് ചെയ്തും സാധനങ്ങള്‍ വാങ്ങിയും മറ്റുമാണ് പണം കൈക്കലാക്കിയത്. എ ടി എം കാര്‍ഡ് ഇവര്‍ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ല. നരുവാമൂട് പൊലീസ് സ്‌റ്റേഷനിലും ബാങ്കിലും പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ: വീണ ചൂഡാമണിയുടെ 30,000 രൂപയും വെടിവച്ചാന്‍കോവില്‍ സ്വദേശിനി ശോഭന കുമാരിയുടെ 1,32,927 രൂപയുമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമായത്. ഡോ: വീണ ഓപ്പറേഷന്‍ തിയേറ്ററിൽ ആയിരുന്നപ്പോഴാണ് എസ് ബി ഐ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയെന്ന സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലെത്തിയത്.

ഏറെ വൈകിമാത്രം ഇതു ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴേക്കും പണം മുഴുവന്‍ നഷ്ടമായിരുന്നു. ബാങ്കിനു പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. സൈബര്‍ സെല്ലിനും ഇവര്‍ പരാതി നല്‍കി.

അടുത്തകാലത്തായി നിരവധി പേര്‍ക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായിട്ടുള്ളത്.
First published: May 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍