• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൂക്ഷിക്കുക, ഓൺലൈൻ ഷോപ്പിങിലൂടെ വ്യാജ ഉല്‍പന്നങ്ങളും!

news18
Updated: April 24, 2018, 11:41 PM IST
സൂക്ഷിക്കുക, ഓൺലൈൻ ഷോപ്പിങിലൂടെ വ്യാജ ഉല്‍പന്നങ്ങളും!
news18
Updated: April 24, 2018, 11:41 PM IST
ബംഗളൂരു: ഓൺലൈനിൽ എന്തും വാങ്ങാനാകുന്ന കാലമാണിത്. വസ്ത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ ഓൺലൈൻ വഴി ലഭ്യമാകും. ഓൺലൈനില്‍ കണ്ട് ഇഷ്ടപ്പെട്ട് ഓർഡ‌ർ ചെയ്തു കാത്തിരുന്നു ലഭിക്കുന്ന സാധങ്ങൾ വ്യാജമാണെങ്കിലോ..? ഓൺലൈൻ ഷോപ്പിങിലൂടെ വ്യാജ ഉൽപന്നങ്ങൾ ലഭിക്കുന്നത് കൂടിവരുന്നതായാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

കോസ്‌മെറ്റിക്സ്, സ്‌പോര്‍ട്‌സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിലാണ് വ്യാജൻമാർ കൂടുതലായി കണ്ടുവരുന്നത്. ഫ്‌ളിപ്കാര്‍ട്ട് നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ യുഎസ് ലൈഫ്‌സ്റ്റൈല്‍ ഉൽപന്ന നിർമാതാക്കളായ സ്കെച്ചേഴ്സ് കോടതിയ സമീപിച്ചിരുന്നു. ഷോപ്ക്ലൂസിനെതിരെ കോസ്‌മെറ്റിക് കമ്പനിയായ ലാ ഓറെയിലും ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചിരുന്നു.

ഇത്തരത്തില്‍ വ്യാജ ഉൽപന്നങ്ങൾ ലഭിക്കുന്നവർ അതുപോലെതന്നെ കമ്പനികൾക്കു തിരിച്ചയക്കുകയാണ് പതിവ്. വ്യാജ ഉല്‍പ്പന്നങ്ങൾ തിരിച്ചയക്കുന്നതുമൂലം കോടിക്കണക്കിനു രൂപയാണ് കമ്പനിക്കു നഷ്ടമാകുന്നത്. 2017 ലെ കണക്കുപ്രകാരം 34 കോടി ഡോളറാണ് ഇകൊമേഴ്സ് മേഖലയിൽ ഉണ്ടായ നഷ്ടം.
First published: April 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍