ന്യൂഡൽഹി: തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയ രണ്ടു പേരുണ്ട്. ധനമന്ത്രിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ മന്മോഹന് സിങ്ങും യശ്വന്ത് സിന്‍ഹയും. ഇരുവരും തുടര്‍ച്ചയായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.
തൊട്ടു പിന്നാലെ മൂന്നു ബജറ്റുകൾ അവതരിപ്പിച്ച് ആര് വെങ്കിട്ടരാമനും എച്ച്എം പട്ടേലുമുണ്ട്. ജയന്ത് സിന്‍ഹ, വിപി സിങ്ങ്, സി സുബ്രഹ്മണ്യം, ജോണ്‍ മത്തായി, ആര്‍കെ ഷണ്മുഖം ചെട്ടി എന്നിവര്‍ രണ്ടു ബജറ്റ് വീതം അവതരിപ്പിച്ച മന്ത്രിമാരാണ്.
Also Read
കേന്ദ്ര ബജറ്റ്; ചരിത്രവും അറിയേണ്ട പ്രധാന കാര്യങ്ങളും
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരണ്‍ സിങ്ങ്, എന്‍ഡി തിവാരി, മദു ദന്ദവതെ, എസ്ബി ചവാന്, സചന്ദ്ര ചൗധരി എന്നിവര്‍ ഓരോ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.