• HOME
  • »
  • NEWS
  • »
  • money
  • »
  • Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

യാത്രക്കാര്‍ക്ക് വെറും 35 പൈസയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ, ട്രാവല്‍ ഇന്‍ഷുറന്‍സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

  • Share this:
    ട്രെയിൻ ടിക്കറ്റുകള്‍ (Train Ticket)ബുക്ക് ചെയ്യുമ്പോള്‍ പലരും ഇന്ത്യന്‍ റെയില്‍വേ (Indian Railway) നിസാര തുകയ്ക്ക് വാഗ്ദാനം ചെയ്യുന്നറെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് സേവനം ഉപയോഗപ്പെടുത്താറില്ല. അധികം നടപടിക്രമങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ലഭിക്കുന്ന ഈ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും അത് എങ്ങനെ ഉപകാരപ്രദമാകുന്നത് എങ്ങനെയെന്നും നോക്കാം. ഐആര്‍സിടിസി (IRCTC)വഴി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വെറും 35 പൈസയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ, ട്രാവല്‍ ഇന്‍ഷുറന്‍സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

    ഇത് യാത്രയ്ക്കിടെ കവര്‍ച്ച, അപകട സംഭവങ്ങള്‍ എന്നിവ ഉണ്ടായാല്‍ യാത്രക്കാരന് 10 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കാൻ അര്‍ഹനാക്കുന്നു. ഈ സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി വിവരങ്ങള്‍ ഇമെയിലിലൂടെയും എസ്എംഎസിലൂടെയും യാത്രക്കാര്‍ക്ക് നല്‍കുന്നു. കൂടാതെ നോമിനേഷന്‍ വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിന് ഒരു ലിങ്കും അയയ്ക്കുന്നുണ്ട്. അപകടത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് തുക യാത്രക്കാരന് വാഗ്ദാനം ചെയ്യുന്നത്.

    കുറഞ്ഞ ചിലവും ഉയർന്ന ക്ലെയിം തുകയും കാരണം യാത്രക്കാര്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ ഒരു തീരുമാനമായിരിക്കും. എന്നിരുന്നാലും, ഇന്‍ഷുറന്‍സ് പോളിസിയില്‍ ഒരു നോമിനിയുടെ പേര് നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് തുക ക്ലെയിം ചെയ്യാന്‍ കഴിയൂ. യാത്രക്കാരന്‍ മരിച്ചാലോ അപകടം മൂലം പൂര്‍ണ അംഗവൈകല്യം സംഭവിച്ചാലോ നോമിനിക്ക് പരമാവധി 10 ലക്ഷം രൂപ വരെ ഇന്‍ഷുറസിലൂടെ ലഭിക്കും.

    Also Read-പുതിയ ബിസിനസുകൾ ആരംഭിക്കാൻ അനുയോജ്യമായ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയും: ഗ്ലോബൽ സർവേഫലം

    ഭാഗിക അംഗ വൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ 2 ലക്ഷം രൂപ ആശുപത്രി ഫണ്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന കവര്‍ച്ചയ്ക്കും കൊള്ളയക്കും ഇന്‍ഷുറന്‍സ് ബാധകമാണ്.

    ഒരു ട്രെയിന്‍ അപകടമുണ്ടായാല്‍ ആ യാത്രക്കാരനോ നോമിനിക്കോ ഇന്‍ഷുറന്‍സ് കമ്പനിയുടെ അടുത്തുള്ള ഓഫീസ് സന്ദര്‍ശിച്ച് ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഇന്‍ഷുറന്‍സ് ക്ലെയിമിനായി ഫയല്‍ ചെയ്യാം. ഇന്‍ഷുറന്‍സ് കമ്പനി സന്ദര്‍ശിക്കുമ്പോള്‍ നോമിനിയായിട്ടുള്ള വ്യക്തി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്ക്കണം. ട്രെയിന്‍ അപകടം നടന്ന് നാല് മാസത്തിനുള്ളില്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഫയല്‍ ചെയ്യണം.

    നിലവില്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയവയാണ് ആ മൂന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍.
    Published by:Naseeba TC
    First published: