• HOME
  • »
  • NEWS
  • »
  • money
  • »
  • Swiggy, Zomato | 2022 മുതൽ സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകൾ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് ചെലവ് കൂടിയേക്കും; കാരണമെന്ത്?

Swiggy, Zomato | 2022 മുതൽ സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകൾ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് ചെലവ് കൂടിയേക്കും; കാരണമെന്ത്?

2022 ജനുവരി 1 മുതല്‍ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കൂടുതൽ നികുതി അടയ്ക്കേണ്ടി വരും.

(Image for representation/Shutterstock)

(Image for representation/Shutterstock)

  • Last Updated :
  • Share this:
    രാജ്യത്തെ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ (Food Delivery Apps) ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് ഇനി മുതല്‍ നിരക്ക് വര്‍ധിക്കാന്‍ സാധ്യത. ധനമന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടർന്നാണ് വില വർദ്ധനവിന്റെ സാധ്യതകൾ ഉയരുന്നത്. 2022 ജനുവരി 1 മുതല്‍ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കൂടുതൽ നികുതി അടയ്ക്കേണ്ടി വരും. അതുകൊണ്ട് തന്നെ സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) തുടങ്ങിയ ആപ്പുകൾ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ഇനി ചെലവ് കൂടിയേക്കാം.

    ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഉപയോക്താക്കൾ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോൾ കമ്പനികൾ സർക്കാരിന് അഞ്ച് ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കണം. ജിഎസ്ടി കൗണ്‍സിലിന്റെ സെപ്റ്റംബറിലെ 45-ാമത് യോഗത്തില്‍ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ അവർക്ക് കീഴിലുള്ള റെസ്റ്റോറന്റുകള്‍ക്ക് വേണ്ടി ജിഎസ്ടി അടയ്ക്കാന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നിയമം നടപ്പിലാക്കുന്നത്.

    ഈ മാസം ആദ്യം, ധനമന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ പുതിയ നിയമം പുതുവര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് അതില്‍ അറിയിച്ചിരിക്കുന്നത്. ''2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം അനുസരിച്ച് റെസ്റ്റോറന്റ് സേവനങ്ങള്‍ക്ക് ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍ (ECO) ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്'' എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

    റിപ്പോര്‍ട്ടുകള്‍ പ്രകാരം, ധനമന്ത്രാലയത്തിന്റെ പുതിയ നടപടി ഉപഭോക്താക്കളെയും ചെറുകിട ഭക്ഷണശാലകളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേ സമയം, സ്വിഗ്ഗിയും സൊമാറ്റോയും നികുതി വ്യവസ്ഥയിലെ മാറ്റം കാരണം ഒരു നിശ്ചിത ചെലവ് വഹിക്കുമെന്നും പ്രതീക്ഷാം.

    ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍, അവരുടെ പ്ലാറ്റ്ഫോമുകളിലൂടെ ഡെലിവറി സേവനങ്ങള്‍ നല്‍കുന്നതിന് പണമടയ്‌ക്കേണ്ട നിലവിലുള്ള 18 ശതമാനം ജിഎസ്ടിക്ക് മുകളിലായിരിക്കും അഞ്ച് ശതമാനം ജിഎസ്ടി കൂടി വരിക. അതിനാൽ ഈ ആപ്പുകൾ വഴി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കാനും സാധ്യതയുണ്ട്.

    നമ്മുടെ രാജ്യത്തെ ഭക്ഷണ വിതരണ സംവിധാനത്തില്‍ ഇപ്പോള്‍ ടെക്‌നോളജിയുടെ സ്വാധീനം ഒഴിവാകാന്‍ പറ്റാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മാത്രമല്ല ഒട്ടുമിക്ക നഗരങ്ങളിലും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. തിരക്കുള്ള ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒഴിവാക്കി ആ ഭക്ഷണശാലകളിലെ ഭക്ഷണങ്ങള്‍ വീടിന് മുന്നില്‍ കുറഞ്ഞ നിരക്കില്‍ മികച്ച സേവനവുമായി എത്തുന്നതുക്കൊണ്ട് തന്നെ ഇത്തരം ഫുഡ് ഡെലിവറി ആപ്പുകള്‍ക്കാണ് പലരും ഇപ്പോള്‍ മുന്‍ഗുണന നല്‍കുന്നത്.
    Published by:Jayesh Krishnan
    First published: