• HOME
 • »
 • NEWS
 • »
 • money
 • »
 • Page Industries | പേജ് ഇൻഡസ്ട്രീസ് ഓഹരി വില ഇന്ന് 50000 കടന്നു; റെക്കോർഡ് നേട്ടം

Page Industries | പേജ് ഇൻഡസ്ട്രീസ് ഓഹരി വില ഇന്ന് 50000 കടന്നു; റെക്കോർഡ് നേട്ടം

ജോക്കി അടക്കമുള്ള അടിവസ്ത്ര ബ്രാൻഡുകളുടെ ഇന്ത്യയിലെ നിർമ്മാതാക്കളും വിതരണക്കാരുമാണ് പേജ് ഇൻഡസ്ട്രീസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ഓഹരി വിപണിയിൽ (Stock Market) കഴിഞ്ഞ 52 ആഴ്ചക്കിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തി പേജ് ഇൻഡസ്ട്രീസ് (Page Industries). ജോക്കി അടക്കമുള്ള അടിവസ്ത്ര ബ്രാൻഡുകളുടെ ഇന്ത്യയിലെ നിർമ്മാതാക്കളും വിതരണക്കാരുമാണ് പേജ് ഇൻഡസ്ട്രീസ്. ഓഹരിയ്ക്ക് 50000 രൂപയെന്ന കടമ്പ കടന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 50,338 രൂപയെന്ന റെക്കോർഡ് നേട്ടത്തിലേക്കും ഓഹരി വില ഉയർന്നു. പേജ് ഇൻഡസ്ട്രീസ് ഓഹരികൾ ബിഎസ്ഇയിൽ 49,799.95 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നേരത്തെ ക്ലോസ് ചെയ്തതിനേക്കാൾ 2.47 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

  വസ്ത്ര നി‍ർമ്മാണ കമ്പനിയായ പേജ് ഇൻഡസ്ട്രീസ് 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 207.03 കോടിയുടെ അറ്റാദായം നേടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 10.94 കോടി രൂപ അറ്റാദായമാണ് നേടിയിരുന്നത്. അതിൻെറ ഇരട്ടിയാണ് ഇപ്പോൾ നേടിയത്. 1,341.26 കോടി രൂപയാണ് ഈ പാദത്തിൽ കമ്പനി നേടിയ വരുമാനം. കോവിഡ് പ്രതിസന്ധി സമയത്തിന് ശേഷം 2022 സാമ്പത്തിക വ‍ർഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് മടങ്ങ് വരുമാനം വ‍ർധിച്ചിരിക്കുകയാണ്. മൊത്തം ചെലവ് നേരത്തെയുള്ള 490.57 കോടി രൂപയിൽ നിന്ന് 1,070 കോടി രൂപയായും ഉയ‍ർന്നിട്ടുണ്ട്.

  "വ്യക്തമായ സാമ്പത്തിക പദ്ധതികൾ തയ്യാറാക്കി വിൽപനയിൽ കുതിച്ചുചാട്ടം നടത്താൻ സാധിച്ചതാണ് ഈ നേട്ടത്തിന് പിന്നിൽ. പുറത്ത് നിന്ന് നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ഈ പാദത്തിൽ ഞങ്ങൾ മറ്റൊരു നാഴികക്കല്ല് മറികടന്നത്," കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിഎസ് ഗണേഷ് പറഞ്ഞു.

  “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവ‍ർക്ക് താങ്ങാവുന്ന നിരക്കിൽ ഏറ്റവും ഗുണമേൻമയുള്ള വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിൽ ഇത് വരെ വിട്ടുവീഴ്ച നടത്തിയിട്ടില്ല. അത് തന്നെയാണ് ഈ സുസ്ഥിരമായ മുന്നേറ്റത്തിൻെറ മാനദണ്ഡം. റീട്ടെയിൽ ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്. ഉപഭോക്താക്കളിൽ എക്കാലത്തും ഞങ്ങൾക്ക് വിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

  “ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കളുടെ എണ്ണം സുസ്ഥിരമായി വർധിക്കുന്നത് ശുഭാപ്തി വിശ്വാസം പകരുന്ന കാര്യമാണ്. “ഗുണമേന്മ, വില, ഉൽ‌പ്പന്നത്തിൻെറ രൂപകൽ‌പ്പന എന്നിവയുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കിയാണ് കമ്പനി മുന്നോട്ട് പോകുന്നത്. വുമൺസ്‌വെയർ സ്റ്റോറുകളിൽ കുട്ടികളുടെ വസ്ത്രങ്ങൾ അവതരിപ്പിച്ച് കൊണ്ടുള്ള ഞങ്ങളുടെ പദ്ധതി വലിയ വിജയം കണ്ടു. അതിവേഗം വളരുന്നതും ഏറെ സാധ്യതകളുമുള്ളതുമായ ഈ മേഖലയിലും ഇനി സാന്നിധ്യം ശക്തിപ്പെടുത്താൻ തന്നെയാണ് തീരുമാനം,” ഗണേഷ് വിശദീകരിച്ചു.

  യുഎസ് കമ്പനിയായ ജോക്കി ഇൻറ‍ർനാഷണലിൻെറ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഒമാൻ, ഖത്തർ, മാലിദ്വീപ്, ഭൂട്ടാൻ, യുഎഇ എന്നിവിടങ്ങളിലെ നിർമ്മാണം, വിതരണം, വിപണനം എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസൻസിയാണ് പേജ് ഇൻഡസ്ട്രീസ്. സ്പീഡോ ഇന്റർനാഷണലിന്റെ ഇന്ത്യൻ വിപണിയിലെ ലൈസൻസും ഇവ‍ർക്ക് തന്നെയാണ്.

  Summary: Page industries hit the 50000-per-Share Mark on August 12 2022, Friday
  Published by:user_57
  First published: