• HOME
  • »
  • NEWS
  • »
  • money
  • »
  • പാകിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് 250 രൂപ; ഇന്ത്യയിൽ പെട്രോൾ വിലയിൽ മാറ്റമുണ്ടോ?

പാകിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് 250 രൂപ; ഇന്ത്യയിൽ പെട്രോൾ വിലയിൽ മാറ്റമുണ്ടോ?

പാകിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് 250 രൂപയും ഒരു ലിറ്റർ ഡീസലിന് 262 രൂപയും ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 189 രൂപയുമാണ് വില

  • Share this:

    ന്യൂഡൽഹി/ഇസ്ലാമാബാദ്: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ഇന്ധനവില ഒറ്റയചിക്ക് കൂട്ടി. ലിറ്ററിന് 35 രൂപയോളമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില 250 രൂപയോളമായി. ഡീസലിന് ഒരു ലിറ്ററിന് 262 രൂപയാണ് പാകിസ്ഥാനിലെ വില. മണ്ണെണ്ണയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 189 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ധനമന്ത്രി ഇഷാഖ് ധര്‍ ആണ് വില വര്‍ധന അറിയിച്ചത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

    അതേസമയം ഇന്ത്യയിൽ പെട്രോൾ-ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. പെട്രോൾ വില (Petrol Price) ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ മുൻകാല നഷ്ടം തിരിച്ചുകിട്ടിയാലുടൻ ഇന്ധനത്തിന്റെ വില കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. എട്ടു മാസത്തിലധികമായി രാജ്യത്തെ ഇന്ധനവില മാറ്റമേതുമില്ലാതെ തുടരുകയാണ്.

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്കരിക്കാതെ നിലനിർത്തുന്ന സമയത്താണ് മന്ത്രി വീണ്ടും വിലകുറയുമെന്ന് സൂചന നൽകുന്നത്.

    Also Read- Jio True 5G | ജിയോ ട്രൂ 5ജി സേവനങ്ങൾ ഇനി ആറ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും

    എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കിയിട്ടില്ല. നഷ്ടം അവസാനിച്ചാൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പുരി പറഞ്ഞു. “അണ്ടർ റിക്കവറി (അല്ലെങ്കിൽ നഷ്ടം) അവസാനിച്ചാൽ, വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. വില പിടിച്ചുനിർത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും, “എണ്ണ കമ്പനികൾ സ്വന്തം നിലയിൽ ചെയ്തു,” എന്നും അദ്ദേഹം പറഞ്ഞു.

    Published by:Anuraj GR
    First published: