രാജ്യത്തെ ജനങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിന് ശേഷവും ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നേരത്തെ വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്.
ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. എന്നിരുന്നാലും, സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയ്ക്കണം. 2023 മാർച്ച് 31-നകം ഒരു കാർഡ് ഉടമ അവരുടെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ഐടി വകുപ്പിന്റെ ഉപദേശം അനുസരിച്ച് അവരുടെ പാൻ നമ്പർ പ്രവർത്തനരഹിതമാകും.
നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുണ്ടോ; പരിശോധിക്കാം
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ incometax.gov. തുറക്കുക
തുറന്നുവരുന്ന വിന്‍ഡോയിലെ ‘Link Aadhaar Status’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പരും രേഖപ്പെടുത്തിയ ശേഷം ‘View Link Aadhaar Status’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരു സന്ദേശം നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പാന്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ യൂസര്‍ ഐഡിയായി നല്‍കുക.
യൂസര്‍ ഐഡിയും, പാസ് വേര്‍ഡും , ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
ഹോംപേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ പേരും, പാന്‍കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ടൈപ്പ് ചെയ്യുക.
ശേഷം ‘I have only year of birth in Aadhaar card’ ല്‍ ക്ലിക്ക് ചെയ്യുക.
കാപ്ച ടൈപ്പ് ചെയ്യുക.
ശേഷം പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.