നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • PAN Aadhaar linking| ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

    PAN Aadhaar linking| ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

    പാൻ കാർഡ് ഉപയോഗയോഗ്യമല്ലാതായാൽ സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല.

    news18

    news18

    • Share this:
      ന്യൂഡൽഹി: ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. 2022 മാർച്ച് വരെ സമയപരിധി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സെസ് അറിയിച്ചു.

      പുതിയ നിയമമനുസരിച്ച് ഇത്തരത്തിൽ പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാൽ 1000 രൂപ പിഴ ഈടാക്കുന്നതിനും പാൻകാർഡ് പ്രവർത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാൻസ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇൻകം ടാക്സ് നിയമത്തിൽ പുതിയ നിർദേശങ്ങൾ (സെക്ഷൻ 234എച്ച്) കൂട്ടിച്ചേർത്തത്.

      പാൻ കാർഡ് ഉപയോഗയോഗ്യമല്ലാതായാൽ സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല. ആധാർ കാർഡും പാൻ കാർഡും നിർണായകമായ നിരവധി ഇടപാടുകൾക്ക് അത്യന്താപേക്ഷിതമാണ്. ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിന് ഉൾപ്പെടെ ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ, സർക്കാർ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എൽപിജി സബ്സിഡി, സ്കോളർഷിപ്പ്, പെൻഷൻ എന്നിവയ്ക്ക് പാൻ നിർബന്ധമാണ്.

      ആധാർ കാർഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെ?

      പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
      Also Read-GST Council Meeting| ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ GSTയില്‍; പെട്രോളും ഡീസലും പുറത്തുതന്നെ

      പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

      സ്റ്റെപ്പ് 1 - ഇന്റർനെറ്റ് ബ്രൗസറിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.

      സ്റ്റെപ്പ് 2 - വെബ്സൈറ്റിലെ ഹോം പേജിൽ Quick Links എന്ന സെക്ഷനിലുള്ള ‘Link Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

      സ്റ്റെപ്പ് 3 - തുടർന്ന് പുതിയൊരു വിന്റോ തുറന്നു വരും. ഇതിൽ “Click here to view the status if you have already submitted link Aadhaar request” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആധാർ-പാൻ ലിങ്കിങ്ങിന്റെ സ്റ്റാറ്റസ് ലഭ്യമാവും.

      പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇതേ പേജിൽ തന്നെ നിങ്ങൾക്ക് ഫോം ഫില്ല് ചെയ്തു നൽകാനും സാധിക്കും.

      എസ്എംഎസ് വഴിയും ഇത്തരത്തിൽ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:

      സ്റ്റെപ്പ് 1 - പാനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക

      സ്റ്റെപ്പ് 2 - ഈ മെസ്സേജ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.

      സ്റ്റെപ്പ് 3 - ഉടൻ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.
      Published by:Naseeba TC
      First published:
      )}