നിങ്ങളുടെ ആധാറുമായി പാന്‍ നമ്പര്‍ (pan) ലിങ്ക് ചെയ്യേണ്ട അവസാന തീയതി അടുത്തു. മാര്‍ച്ച് 31 ആണ് ഇതിനായുള്ള അവസാന തീയതി. ആധാറും (aadhaar) പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി (last date) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് അഥവാ സിബിഡിടി ഇതിന് മുമ്പ് പല തവണ മാറ്റിവെച്ചിരുന്നു. എന്നാൽ ഇത്തവണ തീയതി മാറ്റില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
'പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30ൽ നിന്നാണ് 2022 മാര്‍ച്ച് 31 വരെ നീട്ടിയത്'', സിബിഡിടി ഒരു വിജ്ഞാപനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ലിങ്ക് (link) ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുന്നത് ഉള്‍പ്പെടെ പിഴകളും നേരിടേണ്ടി വന്നേക്കാം.
പാനും ആധാനും ബന്ധിപ്പിക്കാതിരുന്നാൽ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ചില പ്രശ്‌നങ്ങള്‍ ഇതാ:
- 1961ലെ ആദായ നികുതി നിയമത്തിന് കീഴില്‍ സര്‍ക്കാര്‍ 234H- എന്ന ഒരു പുതിയ വകുപ്പ് ചേര്‍ത്തു. നിശ്ചിത തീയതിക്കുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് പിഴ ഈടാക്കാന്‍ ഇത് അധികൃതരെ അനുവദിക്കുന്നു. എന്നാൽ ഈ പിഴ 1,000 രൂപയില്‍ കവിയാന്‍ പാടില്ലെന്ന് CBDT വ്യക്തമാക്കിയിട്ടുണ്ട്. അസാധുവായ പാന്‍ നല്‍കിയാല്‍ 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യും.
Also Read-എല്ലാ മാസവും 9250 രൂപ വീതം പെൻഷൻ ലഭിക്കണോ? ഈ പദ്ധതിയിൽ അംഗമാകൂ
- നിങ്ങളുടെ പാൻ ആക്ടീവ് അല്ലെങ്കിൽ പാന്‍ ആവശ്യമായ ഒരു ഇടപാടുകളും നടത്താന്‍ കഴിയില്ല. ഇടപാടുകൾ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ കെവൈസി ആവശ്യമായ ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, മറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയ എല്ലാ നിക്ഷേപങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. KYC പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സജീവമായ പാന്‍ കാർഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി പാന്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഇരട്ടി ടിഡിഎസ് നല്‍കേണ്ടി വരും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, 10 ശതമാനം ടിഡിഎസ് ആണ് ഈടാക്കുക.
- നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷമാണ് നിങ്ങള്‍ പാനും ആധാറും ലിങ്ക് ചെയ്യുന്നതെങ്കിൽ പിഴ ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അതുകൊണ്ട് 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം.
പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം ഫിൽ ചെയ്ത് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.