• HOME
  • »
  • NEWS
  • »
  • money
  • »
  • PAN Card | പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ 10,000 രൂപ പിഴ

PAN Card | പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ 10,000 രൂപ പിഴ

സമയപരിധി അവസാനിച്ചതിന് ശേഷവും പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പിഴ അടയ്ക്കേണ്ടി വരും.

  • Share this:
    നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് (pan card) 2022 ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ആദായ നികുതി വകുപ്പ് (income tax department) 2022 മാര്‍ച്ച് 31 വരെ ഇവ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി (deadline) നീട്ടിയിട്ടുണ്ട്. അതിനുള്ളില്‍ ഇന്ത്യയിലെ എല്ലാ പാന്‍ കാര്‍ഡുകളും (pan card) ആധാര്‍ കാര്‍ഡുമായി (aadhaar card) ലിങ്ക് ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡുമായി ലിങ്ക് (link) ചെയ്യാത്ത എല്ലാ പാന്‍ കാര്‍ഡുകളും സമയപരിധിക്ക് ശേഷം പ്രവര്‍ത്തനരഹിതമാകും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA അനുസരിച്ച്, 2017 ജൂലൈ 1ന് പാന്‍ കാർഡ് കൈവശമുള്ള വ്യക്തികൾ ആധാറുമായി അവ ബന്ധിപ്പിക്കണം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നികുതിദായകന്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം.

    10,000 രൂപ പിഴ

    ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.

    2021-ലെ ബജറ്റില്‍, ആദായനികുതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വകുപ്പ് 234H ഉള്‍പ്പെടുത്തിയിരുന്നു. സമയപരിധി അവസാനിച്ചതിന് ശേഷവും പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഒരു വ്യക്തി പിഴ അടയ്ക്കേണ്ടി വരും.

    Also Read-പാൻകാർഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയ പരിധി ഈ മാസം അവസാനിക്കും: ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ?

    '' പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇത് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതാണ് ഉചിതം. പാന്‍, ആധാര്‍ എന്നിവ ബന്ധിപ്പിക്കുന്നത് വഴി റീഫണ്ട് നേരത്തെ ലഭിക്കുന്നത് പോലെ ധാരാളം നേട്ടങ്ങളുണ്ട്'', ടാക്‌സ്ബഡ്ഡി.കോം സ്ഥാപകന്‍ സുജിത് ബംഗാര്‍ പറഞ്ഞു.

    Also Read-ഇന്ധനവില എത്ര രൂപയോളം ഉയരാം? വിദഗ്ധാഭിപ്രായം ഇങ്ങനെ

    ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.

    പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായാല്‍ നിങ്ങളുടെ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.
    Published by:Naseeba TC
    First published: