• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്ക് യുപിയിലേക്കില്ല

news18india
Updated: June 6, 2018, 2:20 PM IST
പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്ക് യുപിയിലേക്കില്ല
news18india
Updated: June 6, 2018, 2:20 PM IST
ന്യൂഡൽഹി: യോഗ ആചാര്യൻ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ഉത്തർപ്രദേശിൽ ആരംഭിക്കാനിരുന്ന 6000 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് പദ്ധതി ഉത്തർപ്രദേശിൽ നിന്ന് മാറ്റുന്നു. യമുന എക്സ്പ്രസ് വേയ്ക്ക് സമീപത്താണ് പദ്ധതി ആരംഭിക്കാനിരുന്നത്. എന്നാൽ യോഗി ആദിത്യനാഥിന്റെ ഉടമസ്ഥതയിലുള്ള ബിജെപി സർക്കാർ പദ്ധതിയോട് സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് പദ്ധതി യുപിയിൽ നിന്ന് മാറ്റാൻ തയ്യാറെടുക്കുന്നത്.

ഏറെക്കാലം കാത്തിരുന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പതഞ്ജലി വ്യക്തമാക്കുന്നത്. പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതായി പതഞ്ജലി ഗ്രൂപ്പ് പറയുന്നു. ഭൂമി കൈമാറുന്നത് സംബന്ധിച്ച് യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് അഥോറിറ്റിയ്ക്ക് സർക്കാരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം അന്തിമ അനുമതി നേടാൻ പതഞ്ജലിക്ക് ഒരു മാസം കൂടി സമയം നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതി റദ്ദാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

നിരവധി പേർക്ക് തൊഴിലവസരങ്ങൾ നല്‍കുന്നതാണ് പദ്ധതിയെന്ന് പതഞ്ജലി ഗ്രൂപ്പ് വ്യക്തമാക്കുന്നു. നാഗ്പൂർ, തേജ് പൂർ എന്നിവിടങ്ങളിലും മെഗാ ഫുഡ് പാർക്കിനായി പതഞ്ജലി ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.
First published: June 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍