പത്തനംതിട്ട: മറ്റൊരാളിൽനിന്നു വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ച് ലോട്ടറി വിൽപനക്കാരൻ. പ്ലാങ്കമൺ ജംക്ഷനിലെ ലോട്ടറി വിൽപനക്കാരനായ വെള്ളിയറ വള്ളിയാട്ട് പി.രാജഗോപാലനാണ് തിങ്കളാഴ്ച നറുക്കെടുപ്പ് നടന്ന വിൻ വിന് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
മറ്റു ലോട്ടറി വിൽപനക്കാർ എത്തിയാൽ ആ ടിക്കറ്റുകൾ നോക്കി ഇഷ്ടപ്പെട്ട നമ്പറുണ്ടെങ്കിൽ എടുക്കുന്ന പതിവ് രാജഗോപാലനുണ്ട്. ഈ പതിവാണ് ഒന്നാം സമ്മാനം കൈയിലെത്തിച്ചത്. കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനു മുൻപാണ് രാജഗോപാലൻ മറ്റൊരാളിൽനിന്ന് ടിക്കറ്റ് എടുത്തത്.
ഫലം വന്നപ്പോൾ താൻ ഇഷ്ടപ്പെട്ട അവസാന നാലക്കമുള്ള നമ്പറിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞെങ്കിലും അതു താന്റെ കൈയിലുള്ള ടിക്കറ്റിനാണെന്ന് അറിഞ്ഞിരുന്നില്ല. വൈകുന്നേരം ജംക്ഷനിലെത്തി ടിക്കറ്റ് നോക്കിയപ്പോഴാണു ഒന്നാം സമ്മാനമുണ്ടെന്ന് അറിയുന്നത്. നാലു മാസം മുൻപാണ് രാജഗോപാലന്‍ ലോട്ടറി കച്ചവടം ആരംഭിച്ചത്.
വസ്തു വാങ്ങി സൗകര്യമുള്ള വീട് വയ്ക്കണമെന്നാണ് ആഗ്രഹം. മക്കളുടെ പഠനവും പ്രധാന ലക്ഷ്യമാണ്. ലോട്ടറി കച്ചവടം തുടരാൻ തന്നെയാണ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.