നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Paytm | 2.5 ബില്യൺ ഡോളറിന്റെ ഐപിഓ; പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കാനൊരുങ്ങി പേടിഎം

    Paytm | 2.5 ബില്യൺ ഡോളറിന്റെ ഐപിഓ; പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കാനൊരുങ്ങി പേടിഎം

    രാജ്യത്തെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയായ പേടിഎം, ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരണത്തിന് ഇതിനകം ഒരുങ്ങിക്കഴിഞ്ഞു.

    • Share this:
      രാജ്യത്തെ എക്കാലത്തെയും വലിയ പബ്ലിക് ഇഷ്യൂവിനു ശേഷംഇന്ത്യന്‍ ഇലക്ട്രോണിക്സ് എഞ്ചിനീര്‍ (Electronics Engineer) സിദ്ധാര്‍ത്ഥ് പാണ്ഡെ (Siddharth Pandey) കോടീശ്വരനായി മാറും(Millionaire). എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്റ്റാര്‍ട്ട് അപ്പ് ആയിരുന്ന ഫിന്‍ടെക് സ്ഥാപനം പേടിഎമ്മില്‍ (Paytm) ചേരാന്‍ പിതാവിന്റെ എതിര്‍പ്പിനെ മറികടക്കേണ്ടി വന്നതായി അദ്ദേഹം പറയുന്നു.

      പേടിഎമ്മിന്റെ 2.5 ബില്യണ്‍ ഡോളറിന്റെ പ്രാരംഭഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ശേഷം, കമ്പനിയില്‍ നിലവിലുള്ളതും മുമ്പ് ഉണ്ടായിരുന്നതുമായ 350 ജീവനക്കാര്‍ക്ക് കുറഞ്ഞത് 10 മില്യണ്‍ ഇന്ത്യന്‍ രൂപയുടെ ആസ്തി ഉണ്ടായിരിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചതായി റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തയാഴ്ച കമ്പനി ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പാണ്ഡെയെപ്പോലെ നിരവധി പേര്‍കോടീശ്വരന്മാരാകും. പ്രതിശീര്‍ഷ വരുമാനം 2000 ഡോളറില്‍ താഴെയുള്ള രാജ്യത്ത് ഈ പ്രതിഫലം വളരെ വലുതാണ്.

      39 വയസുകാരനായ പാണ്ഡെ ഇപ്പോള്‍ ഈ കമ്പനിയിലില്ല. അദ്ദേഹം മറ്റൊരു സ്റ്റാര്‍ട്ടപ്പില്‍ (Startup) ജോലി ചെയ്യുകയാണ്. എന്നിരുന്നാലും, പേടിഎമ്മിലെ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനം തനിക്ക് പതിനായിരക്കണക്കിന് ഓഹരികള്‍ നല്‍കിയെന്നും അദ്ദേഹം പറയുന്നു. ഓഹരി വിശദാംശങ്ങള്‍ നല്‍കാന്‍ പാണ്ഡെ വിസമ്മതിച്ചുവെങ്കിലും, വെള്ളിയാഴ്ച ഓഹരി ഒന്നിന് 2,150 രൂപയായിരുന്നു മൂല്യം. തന്റെ ഓഹരികള്‍ക്കാകെ ഒരു മില്യണ്‍ ഡോളറിലധികം മൂല്യമുണ്ടാകുമെന്ന് പാണ്ഡെ പറയുന്നു.

      തന്റെ പിതാവ് വളരെയധികം നിരാശാജനകനായിരുന്നുവെന്നും 2013 ല്‍ പേടിഎമ്മില്‍ ചേര്‍ന്ന സമയത്ത് എന്താണ് പേടൈം എന്ന് പിതാവ് ചോദിച്ചുവെന്നും പാണ്ഡെ റോയിട്ടേഴ്സിനോട് പറഞ്ഞു. ''എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വളരെ സന്തോഷവാനാണ്'' ഉത്തര്‍പ്രദേശ് സ്വദേശിയായ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

      പാണ്ഡെ പേടിഎമ്മില്‍ ചേരുമ്പോള്‍ 1,000 ല്‍ താഴെ ജീവനക്കാരുള്ള ഒരു ചെറിയ പേയ്‌മെന്റ് കമ്പനിയായിരുന്നു അത്. ഇന്ന് സ്ഥാപനത്തിന് 10,000 ത്തിലധികം ജീവനക്കാരുണ്ട്. കൂടാതെ ബാങ്കിംഗ്, ഷോപ്പിംഗ്, സിനിമ, യാത്രാ ടിക്കറ്റിംഗ്, ഗെയിമിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ പേടിഎം വാഗ്ദാനം ചെയ്യുന്നു.

      സെപ്റ്റംബറില്‍ രാജസ്ഥാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഉദയ്പൂരിലേക്ക് അഞ്ച് ദിവസത്തെ ആഢംബര യാത്രയ്ക്ക് താന്‍ പിതാവിനെ കൂട്ടിക്കൊണ്ടു പോയെന്ന് പാണ്ഡെ പറയുന്നു. ഏകദേശം 400,000 രൂപയോളം അവിടെ ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

      ആളുകള്‍ പണം സമ്പാദിക്കണമെന്നും അവര്‍ ജീവിതത്തില്‍ മുന്നേറണമെന്നുമാണ് പേടിഎം സ്ഥാപകന്‍ വിജയ് ശര്‍മ്മ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പാണ്ഡെ പറയുന്നു.

      വിവാഹിതനായ പാണ്ഡെ രണ്ട് കുട്ടികളുടെ അച്ഛനാണ്. സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം തന്റെ റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് പോകും, അതില്‍ വലിയൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും പാണ്ഡെ പറയുന്നു.

      രാജ്യത്തെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കമ്പനിയായ പേടിഎം, ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരണത്തിന് ഇതിനകം ഒരുങ്ങിക്കഴിഞ്ഞു.

      keywords:
      link:
      Published by:Jayashankar AV
      First published:
      )}