• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇറക്കുമതി ചുങ്കം കൂട്ടി; ഷവോമിയുടെ ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു

news18
Updated: May 1, 2018, 4:34 AM IST
ഇറക്കുമതി ചുങ്കം കൂട്ടി; ഷവോമിയുടെ ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു
news18
Updated: May 1, 2018, 4:34 AM IST
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധിച്ചു.
ജനപ്രിയ മോഡലായ ഷവോമി നോട്ട് 5 പ്രോ, എം ഐ ടിവി 4 എന്നിവയുടെ വിലയിലാണ് വര്‍ധന.

പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പി സി ബി), ക്യാമറ മോഡ്യൂളുകള്‍, കണക്ടറുകള്‍ എന്നിലയുടെ ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ 10 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയ്‌നാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് ആയിരം രൂപ വര്‍ധിക്കും. എം ഐ ടിവി 4 ന് 5000 രൂപയാണ് വര്‍ധനവ്. ഇതോടെ റെഡ്മി നോട്ട് 5 പ്രോ 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് ഇനിമുതല്‍ 14,999 രൂപ നല്‍കണം. 13,999 രൂപയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ യഥാര്‍ത്ഥവില.

എം ഐ ടിവി 4-ന്റെ വില 44,999 രൂപയാവും. മെയ് ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക.
Loading...
അതേസമയം പഴയ വിലയ്ക്ക് പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് വിലയില്‍ മാറ്റമില്ലാതെ ഫോണ്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഇറക്കുമതി ചെയ്യുന്ന ഒരോ ഭാഗങ്ങള്‍ക്കും ചുങ്കം വര്‍ധിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഈ മാസമാദ്യം അറിയിപ്പ് പുറത്തിറക്കിയിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു വേണ്ടിയാണ് ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുള്ള സര്‍ക്കാരിന്റെ ഈ നീക്കം.

 
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍