Pension | പെന്ഷന് നല്‍കുന്നതിന് കേന്ദ്രീകൃത വിതരണ സംവിധാനവുമായി EPFO; 73 ലക്ഷം പേർക്ക് നേട്ടം
Pension | പെന്ഷന് നല്‍കുന്നതിന് കേന്ദ്രീകൃത വിതരണ സംവിധാനവുമായി EPFO; 73 ലക്ഷം പേർക്ക് നേട്ടം
ഒരേ സമയം, 73 ലക്ഷത്തിലധികം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്ഷന് നല്കാന് സാധിക്കും
Last Updated :
Share this:
രാജ്യത്തെ (India) പെന്‍ഷന്‍കാര്‍ക്ക് (Pensioners) സന്തോഷ വാര്‍ത്ത. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (Employees’ Provident Fund Organisation) ഒരു കേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനം (central pension disbursal system) സ്ഥാപിക്കാന്‍ തയാറെടുക്കുകയാണ്.
റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം 73 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍, രാജ്യത്തുടനീളം ഇപിഎഫ്ഒയുടെ 130-ലധികം പ്രാദേശിക ഓഫീസുകളുണ്ട്. ഈ ഓഫീസുകളാണ് ഓരോ പ്രദേശത്തെയും യോഗ്യരായ പെന്‍ഷന്‍കാര്‍ക്ക് നിശ്ചയിച്ച തീയതിയില്‍ പെന്ഷന് വിതരണം ചെയ്യുന്നത്. എന്നാല്‍ പെന്ഷന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്ഷന് തുക എത്തുന്ന സമയം ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്.
അതിനാല്‍, ഒരു കേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനത്തിന് കീഴില്‍, ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ഒറ്റയടിക്ക് പണം ലഭ്യമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് റീജിയണല്‍ ഓഫീസുകളില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ഒരു കേന്ദ്ര ഡാറ്റാബേസിന് കീഴില്‍ സംയോജിപ്പിക്കണം. ഇതിലൂടെ ഒരേ സമയം, 73 ലക്ഷത്തിലധികം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്ഷന് നല്കാന് സാധിക്കും
അതേസമയം, കഴിഞ്ഞ വര്‍ഷം സി-ഡിഎസി മുഖേന കേന്ദ്രീകൃത ഐടി സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര തൊഴില്‍, മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. സുഗമമായ പ്രവര്‍ത്തനത്തിനും മെച്ചപ്പെട്ട സേവന വിതരണത്തിനുമായി ഘട്ടം ഘട്ടമായിട്ടാണ് ഒരു കേന്ദ്ര ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ നല്‍കുകയെന്ന് മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഒരു കേന്ദ്രീകൃത സംവിധാനം ഒരു അംഗത്തിന്റെ പിഎഫ് അക്കൗണ്ടുകളുടെ ഡ്യൂപ്ലിക്കേഷൻ ഇല്ലാതാക്കുകയും ലയനം എളുപ്പമാക്കുകയും, അതിന് പുറമെ, ജോലി മാറുമ്പോള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന വ്യവസ്ഥ ഇല്ലാതാകുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഈ ജൂണില്‍ പെന്‍ഷന്‍കാര്‍ക്ക് സുഗമമായി പെന്ഷന് തുക ലഭിക്കുന്നതിന് വേണ്ടി ഒരു സംയോജിത പെന്ഷന് പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്ഷന് & പെന്‍ഷനേഴ്സ് വെൽഫെയർ (DoPPW) വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍കാര്‍ക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്ഷന് & പെന്‍ഷനേഴ്സ് വെൽഫെയർ, എസ്ബിഐ എന്നിവയുടെ നിലവിലുള്ള പോര്‍ട്ടലുകളെ ബന്ധിപ്പിച്ച് ഒരു സംയോജിത പെന്ഷന് പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന് തീരുമാനിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.