• HOME
  • »
  • NEWS
  • »
  • money
  • »
  • 'സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും'; ധനമന്ത്രി നിര്‍മലാ സീതാരാമന്‍

'സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും'; ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ശനിയാഴ്ച അടുത്ത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം

  • Share this:

    സംസ്ഥാനങ്ങൾ അനുകൂലമെങ്കില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന്‌ അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ 2021 സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ ‌യോഗത്തില്‍ സംസ്ഥാനങ്ങള്‍ യോജിപ്പു അറിയിച്ചിരുന്നു. ശനിയാഴ്ച അടുത്ത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

    Also Read -‘ഒരു നല്ല ബജറ്റ് എന്നത് സർവതലസ്പർശിയാണ്; ബജറ്റിന്റെ ഗുണം വരും ദിവസങ്ങളിലുണ്ടായി തുടങ്ങും’; നിർമല സീതാരാമൻ

    വ്യവസായ സ്ഥാപനമായ പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (പിഎച്ച്ഡിസിസിഐ) ബജറ്റിന് ശേഷമുള്ള സംവാദത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

    Published by:Arun krishna
    First published: