• HOME
 • »
 • NEWS
 • »
 • money
 • »
 • Petrol, Diesel price | തുടർച്ചയായ പത്തൊമ്പതാം ദിവസവും മാറാതെ പെട്രോൾ-ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം

Petrol, Diesel price | തുടർച്ചയായ പത്തൊമ്പതാം ദിവസവും മാറാതെ പെട്രോൾ-ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്നും ഏറ്റവും കുറഞ്ഞ പെട്രോൾ വില പോർട്ട് ബ്ലെയറിലാണ്. അവിടെ പെട്രോൾ ലിറ്ററിന് 91.45 രൂപയാണ്

petrol diesel price

petrol diesel price

 • Share this:
  ന്യൂഡൽഹി: തുടർച്ചയായി 19-ാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ (petrol, diesel price) വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

  ഇന്നും ഏറ്റവും കുറഞ്ഞ പെട്രോൾ വില പോർട്ട് ബ്ലെയറിലാണ്. അവിടെ പെട്രോൾ ലിറ്ററിന് 91.45 രൂപയ്ക്കാണ് വിൽക്കുന്നത്. രാജ്യത്തെ ഏറ്റവും വില കൂടിയ പെട്രോൾ മഹാരാഷ്ട്രയിലെ പർഭാനിയിലാണ്. അവിടെ 123.47 രൂപയ്ക്കാണ് വിൽക്കുന്നത്. അതേ സമയം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഡീസൽ ലിറ്ററിന് 107.68 രൂപയാണ്.

  ഒരു റിപ്പോർട്ട് അനുസരിച്ച്, ഉക്രെയ്നിലെ ആവശ്യകതയും യുദ്ധവും തിരിച്ചുവന്നതിനെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയർന്നത്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം ഇരട്ടിയായി 119 ബില്യൺ ഡോളറായി. എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, 2021-22 ൽ (2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ) 119.2 ബില്യൺ ഡോളർ ചെലവഴിച്ചു, മുൻ സാമ്പത്തിക വർഷത്തിൽ 62.2 ബില്യൺ ഡോളറായിരുന്നു. (പിപിഎസി). മാർച്ചിൽ മാത്രം 13.7 ബില്യൺ ഡോളർ ചെലവഴിച്ചു, എണ്ണവില 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ.

  വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.

  Also Read- SBI | ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കരുത്; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

  നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.

  ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. എൽപിജി വിൽപനയിലും 1.7 ശതമാനം ഇടിവുണ്ടായി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുകയാണ്.

  ചില്ലറ വിൽപ്പന വിലയുടെ വലിയൊരു ഭാഗം കേന്ദ്ര- സംസ്ഥാന നികുതികളാണ്. രാജ്യതലസ്ഥാനത്ത് പെട്രോളിന് 42 ശതമാനവും ഡീസലിന് 37 ശതമാനവുമാണ് നികുതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം. ആഗോള എണ്ണവിലയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. എന്നാൽ വരും ദിവസങ്ങളിൽ ഈ ആശ്വാസം നഷ്ടമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

  ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

  ഡൽഹി

  പെട്രോൾ- ലിറ്ററിന് 105.41 രൂപ

  ഡീസൽ - ലിറ്ററിന് 96.67 രൂപ

  മുംബൈ

  പെട്രോൾ - ലിറ്ററിന് 120.51 രൂപ

  ഡീസൽ - ലിറ്ററിന് 104.77 രൂപ

  കൊൽക്കത്ത

  പെട്രോൾ- ലിറ്ററിന് 115.12 രൂപ

  ഡീസൽ - ലിറ്ററിന് 99.83 രൂപ

  ചെന്നൈ

  പെട്രോൾ - ലിറ്ററിന് 110.85 രൂപ

  ഡീസൽ - ലിറ്ററിന് 100.94 രൂപ

  ഭോപ്പാൽ

  പെട്രോൾ - ലിറ്ററിന് 118.14 രൂപ

  ഡീസൽ - ലിറ്ററിന് 101.16 രൂപ

  ഹൈദരാബാദ്

  പെട്രോൾ - ലിറ്ററിന് 119.49 രൂപ

  ഡീസൽ - ലിറ്ററിന് 105.49 രൂപ

  ബെംഗളൂരു

  പെട്രോൾ - ലിറ്ററിന് 111.09 രൂപ

  ഡീസൽ - ലിറ്ററിന് 94.79 രൂപ

  ഗുവാഹത്തി

  പെട്രോൾ- ലിറ്ററിന് 105.66 രൂപ

  ഡീസൽ - ലിറ്ററിന് 91.40 രൂപ

  ലഖ്‌നൗ

  പെട്രോൾ- ലിറ്ററിന് 105.25 രൂപ

  ഡീസൽ - ലിറ്ററിന് 96.83 രൂപ

  ഗാന്ധിനഗർ

  പെട്രോൾ- ലിറ്ററിന് 105.29 രൂപ

  ഡീസൽ - ലിറ്ററിന് 99.64 രൂപ

  തിരുവനന്തപുരം

  പെട്രോൾ - ലിറ്ററിന് 117.19 രൂപ

  ഡീസൽ - ലിറ്ററിന് 103.95 രൂപ
  Published by:Anuraj GR
  First published: