ന്യൂഡൽഹി: തുടർച്ചയായ 39-ാം ദിവസവും പെട്രോൾ, ഡീസൽ വില (Petrol-Diesel Price) മാറ്റമില്ലാതെ തുടരുന്നു. മാർച്ച് 22 ന് നാലര മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, 14 തവണ നിരക്ക് വർദ്ധിച്ച പെട്രോൾ, ഡീസൽ വില ഈ കാലയളവിൽ ലിറ്ററിന് 10 രൂപ വീതം വർദ്ധിച്ചിരുന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്. ഇന്ന് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
ഏപ്രിൽ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന ഇന്ധന വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആനുകൂല്യങ്ങൾ കൈമാറുന്നതിനും പൗരന്മാരുടെ ഭാരം ലഘൂകരിക്കുന്നതിനുമായി പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. ചില സംസ്ഥാനങ്ങൾ നികുതി കുറച്ചെങ്കിലും മറ്റുള്ളവ ഇതുവരെ ഇളവ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ആഭ്യന്തര റീട്ടെയിൽ ഇന്ധന വില അന്താരാഷ്ട്ര എണ്ണ വില ബാരലിന് 95 ഡോളറിന് നിരക്കുന്നതാണെന്ന് ഏപ്രിൽ 12 ലെ ഒരു റിപ്പോർട്ട് പറയുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 100 ഡോളറിനടുത്ത് എത്തി. ഉയർന്ന എണ്ണവിലയും അതുമൂലമുള്ള ആവശ്യകതയിലെ കുറവും സംബന്ധിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ നേരത്തെ വ്യക്തമാക്കിയിരുന്നു, ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ, വില വർദ്ധിപ്പിക്കേണ്ടിവരും"- അദ്ദേഹം പറഞ്ഞു.
Also Read-
Nexon EV Max | ഇലക്ട്രിക് കാർ വിപണിയിൽ മേൽക്കൈ നേടാൻ ടാറ്റ; നെക്സൺ ഇവി മാക്സ് തരംഗമാകുമെന്ന് വിദഗ്ദർ
2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല, കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു. ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് വില വർദ്ധന മരവിപ്പിക്കാൻ കാരണമായത്. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പമ്പിലെ ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ
ഡൽഹി: പെട്രോൾ ലിറ്ററിന് 105.41 രൂപ, ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ: പെട്രോൾ - ലിറ്ററിന് 120.51 രൂപ, ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 115.12 രൂപ, ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ: പെട്രോൾ - ലിറ്ററിന് 110.85 രൂപ, ഡീസൽ - ലിറ്ററിന് 100.94 രൂപ
ഭോപ്പാൽ: പെട്രോൾ - ലിറ്ററിന് 118.14 രൂപ, ഡീസൽ - ലിറ്ററിന് 101.16 രൂപ
ഹൈദരാബാദ്: പെട്രോൾ - ലിറ്ററിന് 119.49 രൂപ, ഡീസൽ - ലിറ്ററിന് 105.49 രൂപ
ബെംഗളൂരു: പെട്രോൾ - ലിറ്ററിന് 111.09 രൂപ, ഡീസൽ - ലിറ്ററിന് 94.79 രൂപ
ഗുവാഹത്തി: പെട്രോൾ ലിറ്ററിന് 105.66 രൂപ, ഡീസൽ - ലിറ്ററിന് 91.40 രൂപ
ലഖ്നൗ: പെട്രോൾ ലിറ്ററിന് 105.25 രൂപ, ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 105.29 രൂപ, ഡീസൽ - ലിറ്ററിന് 99.64 രൂപ
തിരുവനന്തപുരം: പെട്രോൾ - ലിറ്ററിന് 117.19 രൂപ, ഡീസൽ - ലിറ്ററിന് 103.95 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.