• HOME
  • »
  • NEWS
  • »
  • money
  • »
  • PETROL AND DIESEL PRICE FUEL PRICES REMAIN UNCHANGED FOR SECOND DAY

Petrol diesel prices | പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് പെട്രോളിന് തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന നിരക്ക്. ഒരു ലിറ്ററിന് 103.42 രൂപയാണ് അവിടുത്തെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് എറണാകുളത്താണ്(101.74 രൂപ).

petrol

petrol

  • Share this:
    ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു. ചൊവ്വാഴ്ച പെട്രോൾ വില 11 പൈസ മുതൽ 15 പൈസ വരെയും ഡീസൽ വില 14 മുതൽ 16 പൈസ വരെ കുറച്ചിരുന്നു. എന്നാൽ ബുധനാഴ്ച പെട്രോൾ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയാണ്. ഡീസൽ ലിറ്ററിന് 88.92 രൂപയാണ് ഡൽഹിയിലെ വില. സംസ്ഥാനത്ത് പെട്രോളിന് തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന നിരക്ക്. ഒരു ലിറ്ററിന് 103.42 രൂപയാണ് അവിടുത്തെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് എറണാകുളത്താണ്(101.74 രൂപ).

    കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)





    എറണാകുളം  101.74 രൂപ

    ഇടുക്കി 102.56 രൂപ

    കണ്ണൂർ 101.99 രൂപ

    കാസർഗോഡ് 102.82 രൂപ

    കൊല്ലം 103.09 രൂപ

    കോട്ടയം 102.01 രൂപ

    കോഴിക്കോട് 102.31 രൂപ

    മലപ്പുറം 102.42 രൂപ

    പാലക്കാട് 102.99 രൂപ

    പത്തനംതിട്ട 102.41 രൂപ

    തൃശൂർ 102.15 രൂപ

    തിരുവനന്തപുരം 103.42 രൂപ

    വയനാട് 103.03 രൂപ

    Also read: 39.5 ലക്ഷം രൂപയുടെ വാഹനത്തിന് 34 ലക്ഷം രൂപ ചെലവിട്ട് ഇഷ്ട നമ്പർ സ്വന്തമാക്കി; ലക്ഷങ്ങൾ വാരിവിതറി യുവാവ്

    കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.

    പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ, രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 13 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.





    രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
    Published by:Anuraj GR
    First published:
    )}