ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 13-ാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസൽ വില 89.87 രൂപയുമായി തുടരുകയാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.
പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ, രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 13 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില
1. മുംബൈ
പെട്രോൾ - ലിറ്ററിന് 107.83 രൂപ
ഡീസൽ - ലിറ്ററിന് 97.45 രൂപ
2. ഡൽഹി
പെട്രോൾ - ലിറ്ററിന് 101.84 രൂപ
ഡിസൈൻ - ലിറ്ററിന് 89.87 രൂപ
3. ചെന്നൈ
പെട്രോൾ - ലിറ്ററിന് 102.49 രൂപ
ഡിസൈൻ - ലിറ്ററിന് 94.39 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 102.08 രൂപ
ഡീസൽ - ലിറ്ററിന് 93.02 രൂപ
5. ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 110.20 രൂപ
ഡീസൽ - ലിറ്ററിന് 98.67 രൂപ
6. ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 105. 83 രൂപ
ഡിസൈൻ - ലിറ്ററിന് 97.96 രൂപ
7. ബാംഗ്ലൂർ
പെട്രോൾ - ലിറ്ററിന് 105.25 രൂപ
ഡിസൈൻ - ലിറ്ററിന് 95.26 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 97.64 രൂപ
ഡിസൈൻ - ലിറ്ററിന് 89.22 രൂപ
9. ലഖ്‌നൗ
പെട്രോൾ - ലിറ്ററിന് 98.92 രൂപ
ഡീസൽ - ലിറ്ററിന് 90.26 രൂപ
10. ഗാന്ധിനഗർ
പെട്രോൾ - ലിറ്ററിന് 98.79 രൂപ
ഡീസൽ - ഒരു ലിറ്ററിന് 96.95
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 103.82 രൂപ
ഡീസൽ - ലിറ്ററിന് 96.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diesel price in Kerala, Petrol Diesel price today, Petrol price in kerala, Petrol Price today, ഇന്നത്തെ പെട്രോൾ വില, പെട്രോൾ വില, പെട്രോൾ-ഡീസൽ വില