നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ ഇന്ധനവില; പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം

  Fuel Price | മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ ഇന്ധനവില; പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം

  എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്

  petrol diesel price

  petrol diesel price

  • Share this:
   പുതു വര്‍ഷം പിറന്നിട്ടും മാറ്റമില്ലാതെ ഇന്ധന വില. നവംബര്‍ മൂന്നിന് എക്‌സൈസ് തീരുവ വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ (Petrol diesel price) മുന്നോട്ടോ പിന്നോട്ടോ മാറിയിട്ടില്ല. പല സംസ്ഥാനങ്ങളും തങ്ങളുടെ നികുതി കൂടി കുറച്ചതിനാല്‍ ഇന്ധനവില ഗണ്യമായി കുറഞ്ഞിരുന്നു.

   ഇന്നത്തെ നിരക്കുകൾ രാവിലെ ആറു മണിയോടെ രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ പുറത്തുവിട്ടു. ജാർഖണ്ഡ് സർക്കാർ ഇരുചക്ര വാഹനങ്ങൾക്ക് പെട്രോളിൽ വൻതോതിൽ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ വിലകൾ ജനുവരി 26 മുതൽ നടപ്പാക്കും. 10 ലിറ്റർ പെട്രോളിന് മാസാമാസം ഇളവ് നൽകും എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

   ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയിൽ വിൽക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ഡീസൽ വില 86.67 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.

   ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്.

   മൂല്യവർധിത നികുതി കാരണം എല്ലാ സംസ്ഥാനങ്ങളിലും വിലകൾ വ്യത്യാസപ്പെടുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയിൽ വിൽക്കുമ്പോൾ, ഒരു ലിറ്റർ ഡീസലിന് 89.79 രൂപ നൽകണം. അതേസമയം, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും 91.43 രൂപയുമാണ്.

   അഹമ്മദാബാദിൽ പെട്രോൾ വില ലിറ്ററിന് 95.13 രൂപയാണ്. ഹൈദരാബാദിൽ പെട്രോളിന് 108.20 രൂപയും ഡീസലിന് 94.62 രൂപയുമാണ്.

   രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 95.41 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ
   Published by:Karthika M
   First published:
   )}