• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel prices on February 5: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

Fuel prices on February 5: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞെങ്കിലും രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾ തയ്യാറായില്ല

petrol

petrol

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ (Petrol Diesel price) ഇന്നു മാറ്റമില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില മാറാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയും ഡീസൽ വില 86.67 രൂപയുമാണ്. ദീപാവലിയുടെ (Diwali) തലേദിവസം ഇന്ധനവിലയുടെ എക്സൈസ് തീരുവ വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ വൻ കുറവുണ്ടായി. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ കുറയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് നിരവധി സംസ്ഥാനങ്ങളും തീരുവ കുറയ്ക്കാൻ തയ്യാറായതോടെ ഇന്ധനവില വീണ്ടും കുറഞ്ഞു.

    മുംബൈയിൽ, പെട്രോളിന്റെ വില ലിറ്ററിന് 109.98 രൂപണ്. ഡീസൽ വില ലിറ്ററിന് 94.14 രൂപയാണ്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില 104.67 രൂപയിലും 89.79 രൂപയിലും തുടർന്നു. ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ്. കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, സിക്കിം, മിസോറാം, ദാമൻ ദിയു, കർണാടക, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളുമാണ് ഇന്ധനവിലയിലെ സംസ്ഥാന തീരുവ കുറച്ചത്. പിന്നീട് ദാദ്ര ആൻഡ് നഗർ ഹവേലി, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, അസം, മധ്യപ്രദേശ്, ത്രിപുര, ഗുജറാത്ത്, നാഗാലാൻഡ്, പഞ്ചാബ്, ഗോവ, മേഘാലയ, ഒഡീഷ, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂർ, ആൻഡമാൻ നിക്കോബാർ, ബീഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഇന്ധനവില കുറച്ചു.

    അതേസമയം മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഉൾപ്പെടുന്നു. ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സംസ്ഥാന തീരുവ കുറച്ചിട്ടില്ല. മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ തിരുവ കുറച്ചതിന് ശേഷം പെട്രോൾ വില വീണ്ടും കുറഞ്ഞു.

    രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിരുന്നു. ഇപ്പോൾ ബാരലിന് 90 ഡോളറാണ് ക്രൂഡോയിൽ വില. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെയാണ് ക്രൂഡോയിൽ വില കൂടിയത്. ഇപ്പോൾ മൂന്നാം തരംഗത്തിന്‍റെ പിടിയിലാണ് വിവിധ ലോകരാജ്യങ്ങൾ. എന്നാൽ എണ്ണയുടെ ഉപഭോഗം വർദ്ധിച്ചതോടെ രാജ്യാന്തര വിപണിയിൽ വില കുറയുകയായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞെങ്കിലും രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി, വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു.

    ഉത്തർപ്രദേശിലെയും ഹരിയാനയിലെയും നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു, കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ദീപാവലിയുടെ തലേന്ന് കേന്ദ്രസർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനുംമേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞതോടെ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തി. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.

    Also Read-Economic Survey 2022 | പെട്രോൾ വിലയും ഭക്ഷ്യവിലയും ഉയരുമോ? ആഗോള പണപ്പെരുപ്പത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ? സാമ്പത്തിക സർവേ

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Anuraj GR
    First published: