• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price Today: പെട്രോൾ വില വർദ്ധന ഉടനുണ്ടാകുമോ? ഇന്നത്തെ നിരക്കുകൾ

Petrol Diesel Price Today: പെട്രോൾ വില വർദ്ധന ഉടനുണ്ടാകുമോ? ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. ഏറ്റവും കുറവ് എറണാകുളത്തും...

Fuel Price

Fuel Price

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വിലയിൽ (Petrol Diesel Price) ഇന്നും മാറ്റമില്ല. സംസ്ഥാനത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. 106.04 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില. ഏറ്റവും കുറഞ്ഞ വില എറണാകുളത്താണ്. 104.20 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില. നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയിലും ഡീസൽ ലിറ്ററിന് 86.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. എക്സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് ഇന്ധന വില രാജ്യത്തുടനീളം ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. മിക്ക നഗരങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. പല നഗരങ്ങളിലും ഡീസൽ ലിറ്ററിന് 100 രൂപ കടന്നിരുന്നു.  ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവയിൽ 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു.

    ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില

    ആലപ്പുഴ 104.34 രൂപ
    എറണാകുളം 104.20 രൂപ
    ഇടുക്കി 105.86 രൂപ
    കണ്ണൂർ 104.87 രൂപ
    കാസറഗോഡ് 105.42 രൂപ
    കൊല്ലം 105.72 രൂപ
    കോട്ടയം 104.89 രൂപ
    കോഴിക്കോട് 104.92 രൂപ
    മലപ്പുറം 105.21 രൂപ
    പാലക്കാട് 105.36 രൂപ
    പത്തനംതിട്ട 104.97 രൂപ
    തൃശ്ശൂർ 104.56 രൂപ
    തിരുവനന്തപുരം 106.04 രൂപ
    വയനാട് 105.66 രൂപ

    രാജ്യാന്തര തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിൽ ഇക്കാലയളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 1.21 ശതമാനം ഉയർന്ന് 108 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില സ്ഥിരമായി തുടരുകയാണ്.

    രാജ്യത്തെ മെട്രോ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില

    ഡൽഹി പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപ

    മുംബൈ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപ

    ചെന്നൈ പെട്രോൾ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.43 രൂപ

    കൊൽക്കത്ത പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 89.79 രൂപ

    ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ പെട്രോൾ ലിറ്ററിന് 95.28 രൂപയ്ക്കും ഡീസൽ 86.80 രൂപയ്ക്കും വിൽക്കുന്നു.

    എല്ലാ ദിവസവും 6 മണിക്ക് വില മാറുന്നു

    എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോൾ, ഡീസൽ വില മാറുന്നത്. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക് നിലവിൽ വരുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്‌സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റും കൂട്ടിയാണ് അതിന്റെ വില നിശ്ചയിക്കുന്നത്.

    ഓരോ നഗരത്തിലെയും ഇന്നത്തെ നിരക്ക് അറിയാം

    പെട്രോൾ ഡീസലിന്റെ പ്രതിദിന നിരക്ക് എസ്എംഎസ് വഴിയും നിങ്ങൾക്ക് അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും BPCL ഉപഭോക്താക്കൾക്ക് RSP എന്ന് 9223112222 എന്ന നമ്പരിലേക്കും അയച്ച് വിവരങ്ങൾ ലഭിക്കും. അതേ സമയം HPCL ഉപഭോക്താക്കൾക്ക് HPPrice 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.
    Published by:Anuraj GR
    First published: