HOME » NEWS » Money » PETROL AND DIESEL PRICE HAVE NO CHANGE TODAY

Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; പെട്രോളിനും ഡീസലിനും കേരളത്തിൽ ഏറ്റവും കൂടുതൽ വില തിരുവനന്തപുരത്ത്

കേരള ഇന്ധന വിലയിൽ എല്ലാ സംസ്ഥാന, കേന്ദ്ര നികുതികളും ഉൾപ്പെടുന്നു.

News18 Malayalam | news18
Updated: March 27, 2021, 2:04 PM IST
Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; പെട്രോളിനും ഡീസലിനും കേരളത്തിൽ ഏറ്റവും കൂടുതൽ വില തിരുവനന്തപുരത്ത്
petrol diesal price
  • News18
  • Last Updated: March 27, 2021, 2:04 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്. 24 ദിവസത്തോളം ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വിലയിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ കാര്യമായ വർദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. കേരളത്തിൽ പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്. ഡീസലിന് ലിറ്ററിന് 84.09 ആണ് വില.

കേരളത്തിൽ തന്നെ സ്ഥലങ്ങൾ മാറുന്നതിന് അനുസരിച്ച് പെട്രോൾ, ഡീസൽ വിലകളിലും മാറ്റമുണ്ട്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില തലസ്ഥാനമായ തിരുവനന്തപുരത്ത് ആണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.64 രൂപയും ഡീസലിന് 87.13 രൂപയുമാണ്.

Gold Price Today | സ്വർണവിലയിൽ വീണ്ടും കുറവ് ; ഇന്നത്തെ നിരക്ക് അറിയാം

ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത് എല്ലാദിവസവും രാവിലെ ആറു മണിക്കാണ് . 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് വില പരിശോധിക്കാവുന്നതാണ്. SMS "RSP <space>Dealer Code of Petrol Pump”. ഡീലർ കോഡ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. ഇന്ധനവില അവസാനമായി കൂട്ടിയത് ഫെബ്രുവരി 27ന് ആയിരുന്നു.

അതേസമയ, തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് കഴിഞ്ഞദിവസം അന്താരാഷ്ട്ര വിപണിയിൽ മാറ്റമുണ്ടായതിന്റെ ചുവടു പിടിച്ച് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു.

എന്നാലും എന്റെ ഗൂഗിൾ, ഇങ്ങനെയൊക്കെ പറയാമോ; അവിവാഹിതർക്ക് അത്രയ്ക്ക് സന്തോഷമുണ്ടോ?

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്കൃത എണ്ണവില പത്തു ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിൽ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്ര‍ൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിൽ ആഭ്യന്തരവിപണയിലും വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ പെട്രോളിന് ഏറ്റവും വില കുറവ് പാണ്ടക്കലിലാണ്. 86. 85 രൂപയാണ് പാണ്ടക്കലിൽ പെട്രോളിന്റെ വില.

ആലപ്പുഴയിൽ പെട്രോൾ ലിറ്ററിന് 91.3 രൂപയും ഡീസൽ ലിറ്ററിന് 85.86 രൂപയുമാണ് വില. കണ്ണൂരിൽ പെട്രോളിന് 91.18 രൂപയും ഡീസലിന് 85.78 രൂപയുമാണ് വില. കാസർകോ‍ഡ് പെട്രോളിന് 91.95 രൂപയും ഡീസലിന് ലിറ്ററിന് 86.5 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 91.23 രൂപയും ഡീസലിന് 85.82 രൂപയുമാണ് വില.
കേരളത്തിൽ ഇന്ധനവില ഇന്ധനത്തിന്റെ തരം അനുസരിച്ച് ദിവസേന അല്ലെങ്കിൽ മാസം തോറും മാറ്റം വരും. കാർഡ് പേയ്‌മെന്റ് വഴി വിവിധ ക്യാഷ്ബാക്ക് ഓഫറുകൾ നേടാം. അല്ലെങ്കിൽ പണം ഉപയോഗിച്ച് ഇന്ധനത്തിന്റെ പണമടയ്ക്കാം. നിലവിലെ കേരള ഇന്ധന വില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും നഗരത്തിലും മറ്റ് കമ്പനികളുടെ ഔട്ട്‌ലെറ്റുകളിലും വ്യത്യാസപ്പെടാം. ചില്ലറ കേരള ഇന്ധന വിലയിൽ എല്ലാ സംസ്ഥാന, കേന്ദ്ര നികുതികളും ഉൾപ്പെടുന്നു.
Published by: Joys Joy
First published: March 27, 2021, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories