• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| മുംബൈയിലും പൂനെയിലും ഇന്ധനവില കുറഞ്ഞു; രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം

Petrol Diesel Price| മുംബൈയിലും പൂനെയിലും ഇന്ധനവില കുറഞ്ഞു; രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം

മഹാരാഷ്ട്രയിലെ പുതിയ സംസ്ഥാന സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) ഒരു ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചതായി പ്രഖ്യാപിച്ചിരുന്നു

Fuel Price

Fuel Price

  • Last Updated :
  • Share this:
    ന്യൂഡൽഹി: ജൂലൈ 15 വെള്ളിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില മഹാരാഷ്ട്ര ഒഴികെയുള്ള രാജ്യത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയിലെ പുതിയ സംസ്ഥാന സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) ഒരു ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് നിലവിൽ വന്നതോടെ മുംബൈ, പൂനെ, താനെ നഗരങ്ങളിൽ ഇന്ധനവില കുറഞ്ഞത്. വാറ്റ് നികുതി കുറച്ചതുവഴി സംസ്ഥാന ഖജനാവിന് പ്രതിവർഷം 6,000 കോടി രൂപ നഷ്ടമുണ്ടാകും. മുംബൈയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന്റെ വില 111.35 രൂപയിൽ നിന്ന് 106.31 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 97.28 രൂപയിൽ നിന്ന് 94.27 രൂപയായി കുറഞ്ഞു.

    രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ, രണ്ട് മാസത്തോളമായി വില സ്ഥിരമായി തുടരുകയാണ്. മെയ് 21ന് പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവസാനമായി വില കുറഞ്ഞത്. എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് 105.41 രൂപയായിരുന്ന ഡൽഹിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 96.72 രൂപയായപ്പോൾ ഡീസലിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി.

    Also Read- GST | ജിഎസ്ടി നിരക്കില്‍ മാറ്റം; ജൂലൈ 18 മുതൽ വില കൂടുന്നത് എന്തിനെല്ലാം?

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടെങ്കിൽ നിലവിൽ വരിക. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    നേരത്തെ ജൂലൈ 2 ന് ഇന്ത്യൻ സർക്കാർ പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയ്ക്ക് കയറ്റുമതി നികുതി ഏർപ്പെടുത്തി. പെട്രോളിന്റെയും എടിഎഫിന്റെയും കയറ്റുമതിയിൽ ലിറ്ററിന് 6 രൂപയും ഡീസലിന്റെ കയറ്റുമതിക്ക് ലിറ്ററിന് 13 രൂപയും നികുതി ഏർപ്പെടുത്താനാണ് സർക്കാർ നിർദ്ദേശിച്ചത്.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

    മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.

    ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.

    ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.

    കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.

    ക്രൂഡ് ഓയിൽ വില

    ക്രൂഡ് ഓയിൽ വില ഉയരുന്നുണ്ടെങ്കിലും 100 ഡോളറിന് താഴെ വ്യാപാരം തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 80 സെന്റ് അഥവാ 0.8 ശതമാനം ഉയർന്ന് ബാരലിന് 99.90 ഡോളറിലെത്തി. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 69 സെന്റ് കുറഞ്ഞ് 96.47 ഡോളറിലാണ്.
    Published by:Rajesh V
    First published: