ആഗോള വിപണയില്‍ കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില. റഷ്യ-യുക്രെയ്ന് യുദ്ധവും തുടര്‍ന്നുണ്ടായ ഉപരോധങ്ങളുമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വില ഉയരാന്‍ കാരണമായത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറിലെത്തി. ഇത് എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അടിയന്തര സ്റ്റോക്കിൽ നിന്ന് 60 ദശലക്ഷം ബാരൽ എണ്ണ വിട്ടുനൽകാൻ അന്താരാഷ്ട്ര ഊർജ ഏജൻസി അംഗങ്ങൾ സമ്മതിച്ചെങ്കിലും എണ്ണ വില കുത്തനെ ഉയരുകയായിരുന്നു. ക്രൂഡ് ഫ്യൂച്ചറുകളിലെ മുന്നേറ്റം തടയാൻ ഈ നീക്കത്തിന് കഴിഞ്ഞില്ല. ബാരലിന് 113.72 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
read also- Fuel Price | 120 ദിവസം പിടിച്ചു നിന്നു; ഇനിയും അനങ്ങാതെ നില്‍ക്കുമോ ഇന്ധനവില?
അതേസമയം രാജ്യത്തെ എണ്ണവിലയിൽ (Fuel Price) ഇന്നും മാറ്റമില്ല. എന്നാൽ അടുത്ത ആഴ്ചയോടെ പെട്രോൾ-ഡീസൽ വിലയിൽ (Petrol-Diesel Price) വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് പൂര്‍ത്തിയാകുന്നത്. അന്നു രാത്രിയില്‍ തന്നെ പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
മാർച്ച് 4 ന് രാജ്യത്തെ നാല് മെട്രോകളിൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടർന്നു. നൂറ് ദിവസത്തിലേറെയായി ഈ നില തുടരുകയാണ്. നവംബർ 3 ന്, ചില്ലറ വിൽപ്പന വില റെക്കോർഡ് ഉയരത്തിൽ എത്തിയതിന് പിന്നാലെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു, പെട്രോളിന് 5 രൂപയും ഡീസലിന്റെ തീരുവ 10 രൂപയും കുറച്ചു. പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ പാത പിന്തുടർന്ന് ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
ഡീസല്‍ - ലിറ്ററിന് 94.14 രൂപ
2. ഡല്‍ഹി
പെട്രോള്‍ ലിറ്ററിന് 95.41 രൂപ
ഡീസല്‍ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോള്‍ ലിറ്ററിന് 101.40 രൂപ
ഡീസല്‍ - ലിറ്ററിന് 91.43 രൂപ
4. കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
ഡീസല്‍ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാല്‍
പെട്രോള്‍ ലിറ്ററിന് 107.23 രൂപ
ഡീസല്‍ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോള്‍ ലിറ്ററിന് 108.20 രൂപ
ഡീസല്‍ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോള്‍ ലിറ്ററിന് 100.58 രൂപ
ഡീസല്‍ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
ഡീസല്‍ ലിറ്ററിന് 81.29 രൂപ
9. ലഖ്നൗ
പെട്രോള്‍ ലിറ്ററിന് 95.28 രൂപ
ഡീസല്‍ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗര്‍
പെട്രോള്‍ ലിറ്ററിന് 95.35 രൂപ
ഡീസല്‍ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോള്‍ ലിറ്ററിന് 106.36 രൂപ
ഡീസല്‍ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.