നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel price| ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

  Petrol, diesel price| ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

  കൊച്ചിയിൽ പെട്രോൾ 105 രൂപ കടന്നു.

  petrol diesel price

  petrol diesel price

  • Share this:
   തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 19 ദിവസം കൊണ്ട് 5 രൂപ 13 പൈസയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 19 ദീവസംകൊണ്ട് 3 രൂപ 44 പൈസയും കൂട്ടി.

   ഇതോടെ കൊച്ചിയിൽ പെട്രോൾ 105 രൂപ കടന്നു. 105 രൂപ10 പൈസയാണ് കൊച്ചിയിലെ പെട്രോൾവില. ഡീസലിന് 98 രൂപ 74 പൈസയായി.

   ഇന്നലെ ഇന്ധനവിലയിൽ വർധനവുണ്ടായിരുന്നില്ല. നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോർഡ് വില വർധനവാണ് ഇന്ധനത്തിന് ഉണ്ടായിരിക്കുന്നത്.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

   Also Read-ധമനിയുടെ കട്ടി പരിശോധിച്ച് കോവിഡ് മരണസാധ്യത പ്രവചിക്കാം; നിർണായക കണ്ടെത്തൽ

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു  ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
   Published by:Naseeba TC
   First published:
   )}