നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol diesel prices today | ഈ വർഷം പെട്രോൾ വില കൂടിയത് 63 തവണ; ഇന്നത്തെ വില

  Petrol diesel prices today | ഈ വർഷം പെട്രോൾ വില കൂടിയത് 63 തവണ; ഇന്നത്തെ വില

  ഡ‍ൽഹിയിൽ പെട്രോൾ ലിറ്ററിന് 101 രൂപ 84 പൈസയാണ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ, ഡിസൽ വില മാറ്റമില്ലാതെ തുടരുന്നത്. ഡ‍ൽഹിയിൽ പെട്രോൾ ലിറ്ററിന് 101 രൂപ 84 പൈസയാണ്. ഡീസൽ വില 89 രൂപ 87 പൈസയും.

   മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയും ഡീസലിന് 97 രൂപ 45 പൈസയുമാണ്. നാല് മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും പെട്രോൾ-ഡീസൽ വില. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 102. 49പൈസയും ഡീസലിന് 94 രൂപ 39 പൈസയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 102 രൂപ 08 പൈസയും ഡീസലിന് 93 രൂപ 02 പൈസയുമാണ്.

   ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലായ് 9 വരെ പെട്രോൾ വില 63 തവണയും ഡീസൽ വില 61 തവണയുമാണ് കൂട്ടിയത്. ലോക്സഭയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്പുരി ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചതാണിത്. ൽ.പി.ജി വില അഞ്ചു തവണയും കൂട്ടി. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ ആഗോളവിപണിക്ക് അനുസരിച്ച് മാ​റ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.

   ഇക്കാലയളവിൽ നാല് പ്രാവശ്യം പെട്രോൾ, ഡീസൽ വില കുറച്ചു. ഒരു ലി​റ്റർ പെട്രോളിന് 40.94 രൂപയാണ് അടിസ്ഥാന വില. അതിനുമേൽ 32.90 രൂപ കേന്ദ്രഡ്യൂട്ടിയും 23.35രൂപ സംസ്ഥാന നികുതിയും ഈടാക്കുന്നു. ഒരു ലി​റ്റർ ഡീസലിന് അടിസ്ഥാന വില 45.50 രൂപയാണ്. 31.80രൂപ കേന്ദ്ര നികുതിയും ബാക്കി സംസ്ഥാന നികുതിയും ചേർത്താണ് വിൽക്കുന്നത്.

   You may also like:Gold Price Today | സ്വർണ വില 200 രൂപ കൂടി; ഇന്നത്തെ വില അറിയാം

   മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോൾ നിരക്ക് കുതിച്ചുയരുകയാണ്. മധ്യപ്രദേശിലെ സാഗറിൽ പെട്രോൾ വില കുതിച്ചുയരുന്നു, സാഗറിൽ ഒരു ലിറ്റർ പെട്രോളിന് 109.56 രൂപയും ഡീസലിന് ചില്ലറ വിൽപ്പന ലിറ്ററിന് 98.53 രൂപയുമാണ്. അതേസമയം, ബാലഘട്ടിൽ പെട്രോൾ വില ലിറ്ററിന് 112.41 രൂപയാണ്. രാജസ്ഥാനിലെ ശൃംഗംഗനഗറിൽ പെട്രോൾ വില കുതിച്ചുയരുകയാണ്, ലിറ്ററിന് 112.92 രൂപയാണ്. ഡീസലിന് ലിറ്ററിന് 102.88 രൂപയാണ് വില.

   മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവയെ ആശ്രയിച്ച് പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് രാജസ്ഥാൻ ഈടാക്കുന്നു. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും മധ്യപ്രദേശും ആണ്.

   ശനിയാഴ്ച പെട്രോൾ വില പല നഗരങ്ങളിലും വർദ്ധിപ്പിച്ചിരുന്നു. നിരക്ക് ലിറ്ററിന് 30 പൈസയായാണ് കൂട്ടിയത്. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ഡീസലിന്റെ വിലയിൽ ശനിയാഴ് മാറ്റമുണ്ടായില്ല. 2021 ജൂലൈ 15 ന് വർധനവിന് ശേഷം ഡീസൽ നിരക്കിൽ ഇതുവരെ മാറ്റമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹൈദരാബാദ്, തെലങ്കാന, കർണാടക, ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ മറികടന്നു. ഇന്ധനത്തിനുള്ള ഉയർന്ന നികുതി കുറയ്ക്കുന്നതിനുള്ള പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

   പെട്രോൾ, ഡീസൽ വിലകൾ അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം , റിഫൈനറികളുടെ ഉപഭോഗ അനുപാതം, ഇന്ധനത്തിന്റെ ആവശ്യം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കഴിഞ്ഞ 15 ദിവസത്തെ അന്താരാഷ്ട്ര വിലയെയും വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അടിസ്ഥാനമാക്കി ഇന്ധന വില ഓരോ ദിവസവും പരിഷ്കരിക്കുകയാണ് ചെയ്യുന്നത്.
   Published by:Naseeba TC
   First published:
   )}