• HOME
  • »
  • NEWS
  • »
  • money
  • »
  • PETROL AND DIESEL PRICE TODAY ON 6 SEPTEMBER

Petrol diesel prices|ഇന്നലെ വിലയിൽ നേരിയ കുറവ്; ഇന്ന് മാറ്റമില്ലാതെ പെട്രോൾ വില

ഇന്നലെ മുംബൈയിൽ പെട്രോൾ വില 14 പൈസ കുറഞ്ഞിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: ഇന്നലെ നേരിയ രീതിയിൽ വില കുറഞ്ഞതിന് ശേഷം ഇന്ന് മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ, ഡീസൽ വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില. ഡീസൽ ലിറ്ററിന് 88.62 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.42 യും ഡീസൽ ലിറ്ററിന് 95.38 രൂപയുമാണ് വില.

    ഇന്നലെ മുംബൈയിൽ പെട്രോൾ വില 14 പൈസ കുറഞ്ഞിരുന്നു. ലിറ്ററിന് 107.26 രൂപയായാണ് പുതിയ വില. സെപ്റ്റംബർ 5 ന് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യമെമ്പാടുമുള്ള മെട്രോ നഗരങ്ങളിൽ കുറഞ്ഞിരുന്നു.

    മുംബൈയിലെ ഡീസൽ വില 96.19 രൂപയാണ്. ചെന്നൈയിൽ, പെട്രോൾ 99 രൂപയിൽ നിന്ന് കുറഞ്ഞ് 98.96/ലിറ്ററായി, ഡീസലിന് തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ലിറ്ററിന് 93.26 രൂപയാണ് വില.

    ഏഴ് ദിവസത്തേക്ക് സ്ഥിരത കൈവരിച്ചതിന് ശേഷം സെപ്റ്റംബർ 1 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത്. പെട്രോളിന്റെ വില 10 മുതൽ 15 പൈസ വരെ കുറഞ്ഞു, ഡീസൽ വില മാസത്തിലെ ആദ്യ ദിവസം 14 മുതൽ 15 പൈസ വരെ കുറഞ്ഞു.

    എണ്ണക്കമ്പനികൾ സ്വീകരിച്ച വിലനിർണ്ണയ ഫോർമുല പ്രകാരം, പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ ദിവസേന അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും വേണം.

    Also Read-RAIN ALERT| സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

    പ്രതിദിന അവലോകനവും വിലകളുടെ പുനഃപരിശോധനയും മുൻപത്തെ 15 ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശനാണ്യ നിരക്കും അടിസ്ഥാനമാക്കിയുള്ളതാണ്.

    രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

    രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് ജൂലൈ മാസത്തിൽ 100 രൂപ കടന്നിരുന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. സർക്കാർ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടിൽ വില 100 ൽ താഴെയായിരുന്നു.
    Published by:Naseeba TC
    First published:
    )}